രോഗഭീഷണിയുയർത്തി തിരുനാവായയിലെ മാലിന്യക്കൂമ്പാരം
text_fieldsതിരുനാവായ: പട്ടണത്തിന് നടുക്ക് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് പിറകിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യശേഖരം പരിസരവാസികൾക്ക് രോഗഭീതി പരത്തുന്നതായി പരാതിയുയർന്നു. പട്ടർനടക്കാവ് ചന്തപ്പറമ്പിലും പകൽവീടിനടുത്തും ബന്തർ റോഡിനരികിലും സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന മാലിന്യ സംസ്കരണ കേന്ദ്രം അവിടങ്ങളിലെ എതിർപ്പിനെ തുടർന്നാണ് തിരുനാവായയിലേക്ക് മാറ്റിയത്.
വ്യാപാരികൾക്കും പരിസരവാസികൾക്കും നാവാമുകുന്ദ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കുമെല്ലാം ആരോഗ്യ പ്രശ്നങ്ങൾ വരുത്തിവെക്കുമെന്നതിനാലാണ് കേന്ദ്രം ഇവിടെനിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ബന്ധപ്പെട്ടവരെ പല തവണ അറിയിച്ചിട്ടും നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ പ്രക്ഷോഭവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു കഴിഞ്ഞു. മറ്റ് സംഘടനകളും സമരള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.