അധിനിവേശം കാടുകയറുന്നു; പ്രാദേശിക സസ്യങ്ങൾ നാശത്തിന്റെ വക്കിൽ
text_fieldsതിരുനാവായ: ആവാസവ്യവസ്ഥകളെ തകിടംമറിച്ച് അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം വ്യാപകമാകുന്നു. തിരുനാവായ എ.എം.എൽ.പി സ്കൂളിൽ ശാസ്ത്ര പഠന പ്രോജക്ടിന്റെ ഭാഗമായി നടന്ന സർവേയിലാണ് തിരുനാവായയിലും പരിസരത്തുമായി അധിനിവേശ സസ്യങ്ങളുടെ എണ്ണത്തിൽ വർധനവുള്ളതായി കണ്ടെത്തിയത്.
മറ്റൊരു ആവാസ വ്യവസ്ഥയിൽ നിന്നോ രാജ്യത്തുനിന്നോ പുതിയൊരു ആവാസ വ്യവസ്ഥയിലേക്ക് കടന്നുവരികയും അതിവേഗം വളരുകയും വ്യാപിക്കുകയും ചെയ്യുന്ന സസ്യങ്ങളെയാണ് അധിനിവേശ സസ്യങ്ങളെന്ന് പറയുന്നത്. ഇവയുടെ വ്യാപനം നിലവിലെ ആവാസ വ്യവസ്ഥയെ പൂർണമായും നശിപ്പിക്കുന്നു. വലിയ വള്ളിച്ചെടികളായും കുറ്റിച്ചെടികളായും ഇവ വളർന്ന് പന്തലിക്കുന്നു.
പലതും മനോഹരമായ പൂക്കൾ ഉള്ളവയാണ്. ഇവയുടെ വളർച്ചയിൽ തദ്ദേശീയരായ സസ്യങ്ങൾ നശിക്കുന്നതുമൂലം ആട് മാടുകൾക്ക് പുല്ലിന്റെ ലഭ്യതയിൽ കുറവ് വരുന്നു. പ്രദേശത്തെ മണ്ണിന്റെ ഘടന, ജലലഭ്യത, വളം എന്നിവയെ ഇത് കാര്യമായി ബാധിക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ അധ്യാപനായ സൽമാൻ കരിമ്പനക്കൽ അഭിപ്രായപ്പെട്ടു. സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും സർവേയിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.