തിരുനാവായ മാലിന്യ സംസ്കരണകേന്ദ്രത്തിനെതിരെ നാട്ടുകാർ; ഉടൻ സ്ഥലം മാറ്റിയില്ലെങ്കിൽ പ്രക്ഷോഭം
text_fieldsതിരുനാവായ: ജങ്ഷനിൽ വ്യാപാര സ്ഥാപനങ്ങൾക്കടുത്തായി പ്രവർത്തിക്കുന്ന പഞ്ചായത്ത് ഹരിതകർമസേനയുടെ മാലിന്യ സംസ്കരണ കേന്ദ്രം ഉടൻ സ്ഥലം മാറ്റിയില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നിർബന്ധിതരാകുമെന്ന് ആക്ഷൻ കമ്മിറ്റി പഞ്ചായത്ത് അധികൃതർക്കടക്കം മറ്റ് ബന്ധപ്പെട്ടവർക്കും സമർപ്പിച്ച നിവേദനത്തിൽ മുന്നറിയിപ്പ് നൽകി.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് തരംതിരിക്കാൻ വാഹനത്തിൽ കൊണ്ടുവരുന്ന മാലിന്യച്ചാക്കുകൾ കൂമ്പാരമായാണ് ഇവിടെ കിടക്കുന്നത്. ചൂട് പാരമ്യത്തിലെത്തിയ സാഹചര്യത്തിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചേക്കുമെന്ന ആശങ്കയിലാണ് വ്യാപാരികളും നാട്ടുകാരും. രാത്രികളിൽ സാമൂഹിക വിരുദ്ധരുടെയും മദ്യപാനികളുടെയും വിഹാര കേന്ദ്രമായ ഇവിടെ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പുകപടലങ്ങൾ പടർന്നാൽ ആസ്തമ രോഗങ്ങൾ പിടിപെടാനും സാധ്യതയേറെയാണ്. ഈ സാഹചര്യത്തിലാണ് 15 ദിവസത്തിനകം ഈ കേന്ദ്രം സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം ആക്ഷൻ കമ്മിറ്റി ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.