ഇന്ന് കേരളപ്പിറവി ദിനം; വ്യാഴവട്ടത്തിനുശേഷം മാമാങ്ക സ്മാരകങ്ങൾ മോടിപിടിപ്പിക്കുന്നു
text_fieldsതിരുനാവായ: ഭാഷാടിസ്ഥാനത്തിൽ കേരളം നിലവിൽ വരുന്നതിനുമുമ്പ് എ.ഡി 257 മുതൽ 269 വരെ ഗോകർണം മുതൽ കന്യാകുമാരി വരെ നീണ്ടുകിടന്നിരുന്ന പ്രാചീന കേരളത്തിന്റെ തലസ്ഥാനമെന്ന് കേരളോൽപത്തി പറഞ്ഞ തിരുനാവായയിൽ 2011ൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച മാമാങ്ക സ്മാരകങ്ങൾ മോടിപിടിപ്പിച്ചു തുടങ്ങി.
വ്യാഴവട്ടത്തിന് ശേഷമാണ് സ്മാരകങ്ങളുടെ തനിമയും പഴമയും നഷ്ടപ്പെടാതെ കേടുപാടുകൾ തീർത്ത് മോടിപിടിപ്പി ക്കുന്നത്. ഉപജില്ല-സംസ്ഥാന കലോത്സവങ്ങളിൽ പ്രാദേശിക ചരിത്രരചന മത്സരത്തിൽ മാമാങ്ക സ്മാരകങ്ങൾ കടന്നുവരുന്നത് പതിവാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ വിവിധ ഉപജില്ലകളിൽനിന്നായി നിരവധി വിദ്യാർഥികളാണ് ഓരോവർഷവും സ്മാരക സന്ദർശനത്തിനായി ഇവിടെ എത്തുന്നത്. മലപ്പുറം ഡി.ടി.പി.സി നിയമിച്ച പ്രാദേശിക ചരിത്രകാരനും ഹിസ്റ്റോറിയൻ ഓഫ് ദ ഇയർ പുരസ്കാര ജേതാവുമായ കെയർടേക്കർ ചിറക്കൽ ഉമ്മ റിന്റെ ചരിത്രവിവരണം വിദ്യാർഥികൾക്കും ചരിത്രാന്വേഷികൾക്കും എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും ഏറെ പ്രയോജനകരമാണ്.
ഡി.ടി.പി.സി കെയർടേക്കർക്ക് പുറമെ ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി ജീവനക്കാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. നിലപാടുതറയിലേക്ക് നേരിട്ട് വഴി തുറന്നിട്ടില്ലെന്നതൊഴിച്ചാൽ സ്മാരകങ്ങൾ സന്ദർശിക്കാൻ തടസ്സമില്ല.
നിലപാടുതറയിലേക്ക് വഴിതുറക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. സന്ദർശകർ മാമാങ്കസ്മാരകങ്ങൾക്കു പുറമെ ചെന്താമരക്കായലുകളും മഹാശിലായുഗത്തിലെ മെൻഹറും കണ്ടാണ് തിരിച്ചുപോകാറുള്ളത്. അതുകൊണ്ടൊക്കെയാണ് വൈകിയാണെങ്കിലും മാമാങ്ക സ്മാരകങ്ങൾ മോടിപിടിപ്പിക്കാൻ പുരാവസ്തു വകുപ്പ് തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.