സംരക്ഷണമില്ല; തിരുനാവായയിലെ മാമാങ്ക സ്മാരകങ്ങൾ നശിക്കുന്നു
text_fieldsതിരുനാവായ: 2008ൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നവീകരിച്ചതും 2011ൽ നിർമാണം പൂർത്തിയാക്കിയതുമായ മാമാങ്ക സ്മാരകങ്ങളിൽ പലതും മേൽക്കൂരയില്ലാത്തതിനാൽ മഴകൊണ്ട് നശിക്കുന്നു. കൊടക്കലിലെ നിലപാടുതറ, മരുന്നറ, മണിക്കിണർ എന്നിവക്കാണ് മേൽക്കൂരയില്ലാത്തത്. പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ട് 12 വർഷമായിട്ടും നിലപാടു തറയിലേക്ക് വഴി തുറക്കാത്തതിനാൽ സന്ദർശകർക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടി കടന്നു പോകേണ്ടതായ ഗതികേടാണുള്ളത്.
ചുറ്റുമതിലില്ലാത്തതും സ്മാരകത്തിെൻറ സുരക്ഷിതത്വത്തെ ബാധിക്കുന്നു. മഴയും വെയിലും കൊള്ളുന്നതിനാൽ ചരിത്രവിവരങ്ങൾ രേഖപ്പെടുത്തിയ ഫലകങ്ങളും മങ്ങിയതിനാൽ വായിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
കോവിഡ് മൂലം കഴിഞ്ഞ മാർച്ചിൽ അടച്ചിട്ട സ്മാരകങ്ങൾ സന്ദർശകർക്കായി ഇനിയും തുറന്നിട്ടില്ല. താഴത്തറയിലെ ചങ്ങമ്പള്ളി കളരിക്കും നാവാമുകുന്ദ ക്ഷേത്രപരിസരത്തെ പഴുക്കാ മണ്ഡപത്തിനും മാത്രമാണ് മേൽക്കൂരകൾ ഉള്ളത്. അതേസമയം, ചരിത്രങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ മഴയും വെയിലുംകൊണ്ടാണ് നിൽക്കുന്നത്. സന്ദർശകരില്ലെങ്കിലും ദൈനംദിന ക്ലീനിങ് നടക്കുന്നുണ്ട്.
ഒരു വ്യാഴവട്ടമായിട്ടും സ്മാരകങ്ങൾ കാലോചിതമായി നവീകരിക്കാത്തതിൽ ചരിത്ര സാംസ്കാരിക പ്രവർത്തകർക്ക് കടുത്ത പ്രതിഷേധമുണ്ട്. മാമാങ്ക സ്മാരകങ്ങൾ സന്ദർശിക്കാൻ വിദ്യാഭ്യാസ വകുപ്പിെൻറ സർക്കുലറുള്ളതിനാൽ വർഷം തോറും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കായ വിദ്യാർഥികളും അധ്യാപകരുമാണിവിടെ എത്തുന്നത്. ഇതിനു പുറമെ ചരിത്ര സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ഗവേഷകരും പത്രപ്രവർത്തകരുമൊക്കെ വേറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.