ഭാരതപ്പുഴയിലെ മണലെടുപ്പ്; പ്രതീക്ഷയിൽ തൊഴിലാളി കുടുംബങ്ങൾ
text_fieldsതിരുനാവായ: ഭാരതപ്പുഴയിൽനിന്ന് മണൽ വാരാൻ അനുമതി നൽകുമെന്ന ബജറ്റ് പ്രഖ്യാപനം മണൽ തൊഴിലാളി കുടുംബങ്ങൾക്ക് പ്രതീക്ഷയും ആഹ്ലാദവും പകർന്നു. പത്ത് വർഷമായി മണലെടുപ്പ് നിലച്ചതോടെ ഈ മേഖലയിൽ തൊഴിലെടുത്ത് ജീവിച്ചിരുന്ന തിരുനാവായ, തൃപ്രങ്ങോട്, കുറ്റിപ്പുറം, തവനൂർ പഞ്ചായത്തുകളിലെ ആയിരത്തിലധികം വരുന്ന കുടുംബങ്ങളാണ് ദുരിതത്തിലായത്. മണലെടുപ്പ് നിലച്ചതോടെ പുഴ പുൽക്കാടുകൾ മൂടി വികൃതമായി.
മാത്രമല്ല, സാമൂഹിക വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും കേന്ദ്രമായി മാറുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വരുമാനം നിലച്ചതല്ലാതെ, മണൽക്കൊള്ള കൂടിയതിനാൽ നിയന്ത്രണം കൊണ്ടുള്ള ലക്ഷ്യം നടക്കാതെയും പോയി. ഈ സാഹചര്യത്തിൽ സർക്കാറിന്റെ തീരുമാനം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സ്വാഗതം ചെയ്യുകയാണ്. പുഴയിൽ അടിഞ്ഞുകൂടിയ മണൽത്തിട്ടുകൾ നീക്കുന്നതോടെ നീർച്ചാലുകളായി മാറിയ പുഴക്ക് സുഗമമായി പരന്നൊഴുകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.