സിൽവർ ലൈൻ: തിരുനാവായയുടെ പൈതൃക സംരക്ഷണത്തിനായി താമര സമരം
text_fieldsതിരുനാവായ: സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ തിരുനാവായയുടെ പാരിസ്ഥിതിക, കാർഷിക മേഖലകളെ തകർക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനകീയ ആക്ഷൻ കമ്മിറ്റി സൗത്ത് പല്ലാർ ചൂണ്ടിക്കൽ കായലിന് സമീപം താമര സമരം സംഘടിപ്പിച്ചു. വൻ ജനപങ്കാളിത്തത്തോടെ നടന്ന സമരം കെ-റെയിൽ പദ്ധതിക്കെതിരെയുള്ള പ്രദേശവാസികളുടെ ശക്തമായ താക്കീതുകൂടിയായി.
തിരുനാവായയുടെ കാർഷിക, പാരിസ്ഥിതിക മേഖലകളുടെ സംരക്ഷണ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു സമരം. സമര പ്രതിജ്ഞ സംഗമം കുറുക്കോളി മൊയ്തീൻ എം.എൽ.എയും പൊതുസമ്മേളനം കെ.പി.എ മജീദ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു. മുളക്കൽ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, സമരസമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ എന്നിവർ വിഷയാവതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്‍റ് കൊട്ടാരത്ത് സുഹറാബി, ജില്ല പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി, വാർഡ് അംഗം സൂർപ്പിൽ ബാവ ഹാജി, നജീബ്, സകരിയ പല്ലാർ, സമരസമിതി സംസ്ഥാന വനിത കൺവീനർ ശരണ്യ രാജ്, ബി.ജെ.പി ജില്ല പ്രസിഡന്‍റ് രവി തേലത്ത്, അഷ്റഫ് വൈലത്തൂർ, ഡോ. സി.എച്ച്. അഷ്റഫ്, പി.കെ. പ്രഭാഷ്, അലീന, എം.പി.എ. ലത്തീഫ് കുറ്റിപ്പുറം, അരവിന്ദൻ, ബാലകൃഷ്ണൻ കുറ്റിയത്ത്, എം.പി. കുഞ്ഞാലി, എം.പി. കുഞ്ഞിമോൻ തുടങ്ങിയവർ സംബന്ധിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ കരിമ്പനക്കൽ സൽമാൻ ചൊല്ലിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.