മഹാശില കാലത്തെ ചെങ്കൽ അറയും ആയുധങ്ങളും കെണ്ടത്തി
text_fieldsതിരുനാവായ: മഹാശില കാലത്ത് ഉപയോഗിച്ചിരുന്ന ചെങ്കൽ അറയും വിവിധ ഉപകരണങ്ങളും കണ്ടെടുത്തു. തൃപ്രങ്ങോട് വില്ലേജിലെ ബീരാഞ്ചിറക്കടുത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നാണ് കെണ്ടത്തിയത്.
ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ചെങ്കല്ലിൽ തുരന്നെടുത്ത ഗുഹക്ക് വലിയ ചിരട്ടയുടെ ആകൃതിയാണുള്ളത്. രണ്ട് മീറ്ററോളം നീളവും വീതിയും ചതുരാകൃതിയിലുള്ള ഒരുകവാടവുമുണ്ട്.
വീടുനിർമാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുമ്പോൾ ഗുഹയുടെ മുകൾഭാഗം തകർന്നുവീഴുകയായിരുന്നു. ഗുഹക്കകത്ത് ചെറുതും വലുതുമായ നിരവധി മൺപാത്രങ്ങൾ. ഇരുമ്പായുധങ്ങൾ, മുക്കാലി തുടങ്ങിയവയും കെണ്ടത്തി. സ്ഥല ഉടമ അറിയിച്ചതിനെ തുടർന്ന് മാമാങ്ക സ്മാരക കെയർടേക്കർ ചിറക്കൽ ഉമ്മർ, റിഎക്കൗ കൗൺസിലർ സി.വി. അഷ്റഫ്, അധ്യാപകനായ സൽമാൻ കരിമ്പനക്കൽ തുടങ്ങിയവർ സ്ഥലെത്തത്തി.
റവന്യൂ അധികൃതർക്കും പുരാവസ്തു വകുപ്പിനും വിവരം നൽകി. തിരുനാവായയിലും പരിസരത്തും ധാരാളം മഹാശിലായുഗ കാല സ്മാരകങ്ങൾ നിലനിൽക്കുന്നുണ്ട്. തിരൂർ ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകി.
തിങ്കളാഴ്ച സ്ഥലം സന്ദർശിച്ച് റവന്യൂ അധികൃതർ മഹസർ തയാറാക്കും. ആർക്കിയോളജി അധികൃതർ ഉടൻ സ്ഥലം സന്ദർശിച്ച് ലഭ്യമായ ചരിത്ര വസ്തുക്കൾ കേടുകൂടാതെ മ്യൂസിയത്തിലേക്ക് മാറ്റുവാൻ നടപടി ഉണ്ടാവണമെന്ന് റി എക്കൗ ആർക്കിയോളജി ഡിപ്പാർട്മെൻറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.