നമ്പിയാംകുന്നിൽ പരുന്തിെൻറ പരാക്രമം
text_fieldsപട്ടർനടക്കാവ്: നമ്പിയാംകുന്നിലെ മുക്കുറ്റിയിൽ താവളമടിച്ച പരുന്ത് സ്കൂൾ കുട്ടികൾക്കും പരിസരവാസികൾക്കും ശല്യമായി മാറിയെന്ന് പരാതി. ഒറ്റക്ക് പോകുന്ന കുട്ടികളെയാണ് പരുന്ത് കൂടുതൽ ആക്രമിക്കുന്നത്. ഇതുകാരണം മുതിർന്നവരില്ലാതെ കുട്ടികൾ സ്കൂളിൽ പോകാൻ ഭയക്കുന്നു.
മദ്റസ വിദ്യാർഥികളുടെയും പ്രഭാതസവാരിക്ക് ഇറങ്ങുന്നവരുടെയും തൊപ്പികൾ കൊത്തിയെടുത്ത് പറക്കുന്നതും പതിവാണ്. വിവരമറിയിച്ചതിനെ തുടർന്ന് വനം അധികൃതർ സ്ഥലത്തെത്തി പരുന്തിനെ അകറ്റാൻ ചില സൂത്രപ്പണികൾ പറഞ്ഞുകൊടുത്തെങ്കിലും ഫലവത്തായില്ലെന്ന് പരിസരവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.