ട്രെയിൻ യാത്ര ദുരിതം: മുഖ്യമന്ത്രി ഇടപെടണം -പാസഞ്ചേഴ്സ് വെൽഫെയർ അസോ.
text_fieldsതിരുനാവായ: വന്ദേഭാരതിന്റെ വരവോടെ മലബാറിലെ ട്രെയിന്‍ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന് ആവശ്യപ്പെട്ടു. പാസഞ്ചർ ട്രെയിനുകളുടെ സമയമാറ്റവും ചില ട്രെയിനുകൾ റദ്ദാക്കിയതും വഴി ആയിരക്കണക്കിനാളുകളാണ് സമയത്തിന് ജോലിക്കെത്താനും വൈകീട്ട് വീടണയാനും സാധിക്കാതെ പെരുവഴിയിലാകുന്നത്.
എക്സിക്യൂട്ടിവ് എക്സ്പ്രസ്, കണ്ണൂര്‍-കോയമ്പത്തൂര്‍-കണ്ണൂര്‍ ട്രെയിനുകള്‍, പരശുറാം എക്സ്പ്രസ് എന്നിവ ഷൊര്‍ണൂരിനും കണ്ണൂരിനുമിടയിൽ പിടിച്ചിടുന്നത് ഒഴിവാക്കുക, നിർത്തലാക്കിയതും സമയമാറ്റം വരുത്തിയതുമായ പാസഞ്ചർ ട്രെയിനുകൾ പഴയ സമയത്ത് തന്നെ പുനഃസ്ഥാപിക്കുക, പ്രശ്നങ്ങൾ പരിഹരിക്കാന്‍ മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. പി.പി. അബ്ദുൽ റഹ്മാന് വള്ളിക്കുന്ന്, കാർത്തികേയൻ അരിയല്ലൂർ, കെ. അഷ്റഫ് അരിയല്ലൂര്‍, മുനീര്‍ പട്ടാമ്പി, ജി. രാമകൃഷ്ണന് പാലക്കാട്, സത്യൻ കോഴിക്കോട്, വിനോദ് ചന്ദ്രൻ, പ്രമോദ് കല്ലായി, റസാഖ് ഹാജി തിരൂർ തുടങ്ങിയവര്‍ സംസാരിച്ചു. എം. ഫിറോസ് കാപ്പാട് സ്വാഗതവും സുജന പാൽ ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.