1921ലെ മുസ്ലിം പത്രവും 1926ലെ അൽ അമീൻ പത്രവുമായി കായൽ മഠത്തിൽ തറവാട്
text_fieldsതിരുനാവായ: വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവി ആരംഭിച്ച 'മുസ്ലിം' പത്രത്തിന്റെ 1921 നവംബർ 17ന് ആലപ്പുഴയിൽനിന്ന് പ്രസിദ്ധീകരിച്ച പത്രവും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പ്രസിദ്ധീകരിച്ചിരുന്ന 'അൽ അമീൻ' പത്രത്തിെൻറ 1926 ജൂലൈ ആറിലെ പത്രവും തിരുനാവായ കായൽ മഠത്തിൽ തറവാട്ട് വീട്ടിൽ കെണ്ടത്തി.
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിെൻറ സുഹൃത്തായിരുന്ന കെ.എം. കോയാമുട്ടി വീട്ടിൽ വരുത്തിയിരുന്നതായിരുന്നു ഈ പത്രങ്ങൾ. പ്രാദേശിക ചരിത്ര ഗവേഷകനായ ചിറക്കൽ ഉമ്മർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവ കെണ്ടത്താൻ കഴിഞ്ഞത്. തറവാട്ടിലെ ഇപ്പോഴത്തെ അവകാശികളായ കോയാമുട്ടിയും കെ.എം. കുഞ്ഞുവും ചേർന്നാണ് പത്രങ്ങൾ ഉമ്മറിന് കൈമാറിയത്.
മാമാങ്കം സ്മാരക ട്രസ്റ്റ് കൺവീനർ വാഹിദ് പല്ലാർ പങ്കെടുത്തു. 1921 ആഗസ്റ്റ് 13ന് കായൽ മഠത്തിൽ അഹ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് ആദ്യത്തെ ഖിലാഫത്ത് കമ്മിറ്റി തിരുനാവായയിൽ നിലവിൽ വന്നത്. പത്രങ്ങൾ പുതുതലമുറക്ക് പഠിക്കാനാവുംവിധം സൂക്ഷിച്ചുവെക്കുമെന്ന് ചിറക്കൽ ഉമ്മർ പറഞ്ഞു.
മുസ്ലിം സമുദായത്തിന്‍റെ ഉന്നമനം ലക്ഷ്യമാക്കിയാണ് വക്കം മൗലവി 'മുസ്ലിം' പ്രസിദ്ധീകരണമാരംഭിക്കുന്നത്. 1906 മുതൽ 1916 വരെ 'മുസ്ലിം' വക്കം മൗലവിയുടെ പത്രാധിപത്യത്തിൽ വക്കത്തുനിന്നാണ് പ്രസിദ്ധീകരിച്ചത് . പിന്നീട് അത് കഴിയാതെ വന്നപ്പോൾ ആലപ്പുഴയിലെ തന്‍റെ അനുയായികളായ പി.എസ്. മുഹമ്മദ് സാഹിബിനെയും എൻ.എ. മുഹമ്മദ് കുഞ്ഞു സാഹിബിനെയും ഏൽപ്പിച്ചു. അതോടെ പ്രിന്‍റിങ് ആലപ്പുഴയിലേക്ക് മാറി.
പത്രം നടത്താൻ തന്‍റെ ഭാര്യാ സഹോദരനായ വക്കം മുഹമ്മദ് കുഞ്ഞു മൗലവിയെയും സഹോദരി ഭർത്താവായ പ്രഫ. എ.എം. അബ്ദുൽ ഖാദറിനെയും ആലപ്പുഴയിലേക്ക് വക്കം മൗലവി അയച്ചു. 1917 മുതൽ 1920 വരെ വക്കം മുഹമ്മദ് കുഞ്ഞു മൗലവി ആയിരുന്നു പത്രാധിപർ. 1921 - 1923 കാലയളവിൽ പ്രഫ. എ.എം. അബ്ദുൽ ഖാദർ ആയിരുന്നു പത്രാധിപരുടെ ചുമതല നിർവഹിച്ചത്. മുഹമ്മദ് കുഞ്ഞു മൗലവിയായിരുന്നു പബ്ലിഷർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.