നാവാമുകുന്ദ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വന്‍ ജന തിരക്ക്
text_fieldsതിരുനാവായ: നാവാമുകുന്ദ ക്ഷേത്രോത്സവത്തിന്‍റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പുലർച്ചെ വിഷുക്കണി ദർശനത്തിന് ഭക്തരുടെ വൻ തിരക്ക്.
കഞ്ചൻ സ്മാരകം ശങ്കരനാരായണന്‍റെ ഓട്ടന്തുള്ളൽ, പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർകൂത്ത്, ചെർപ്പുളശ്ശേരി ശ്രീജുവും തൃപ്രങ്ങോട് ശ്രീജയനാഥനും അവതരിപ്പിച്ച ഡബിൾ തായമ്പക, തിരൂർ മുദ്രാങ്കണം ഡാൻസ് സ്ക്കൂളിന്‍റെ തിരുവാതിരക്കളി .ബെൻജോ മ്യൂസിക് തിരുരും ലൈവ് സിംഗർ ഓർക്കസ്ട്രയും ഒരുക്കിയ ഗാനമേള എന്നിവ രണ്ടാം ദിവസത്തെ ഉത്സവത്തിന് മിഴിവേകി.
ഉത്സവത്തിന്‍റെ ഭാഗമായുള്ള പ്രസാദ ഊട്ടിൽ നിരവധി പേർ പങ്കെടുത്തു. ശീവേലി, കാഴ്ചശീവേലി, നാദസ്വരം, കേളി, കൊമ്പ്- കുഴൽപ്പറ്റ് എന്നിവക്കു പുറമെ തിരുനാനായ ശങ്കര മാരാരുടെ അഷ്ടപദി, മാസ്റ്റർ അക്ഷയ് അജിത്തിന്‍റെ ഭക്തി പ്രഭാഷണം, പാഠകം എന്നിവയും അവതരിപ്പിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.