ഇന്ന് ലോക വിനോദ സഞ്ചാര ദിനം; തിരുനാവായയുടെ സഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം
text_fieldsതിരുനാവായ: ചരിത്രപ്രസിദ്ധമായ തിരുനാവായയുടെ വിവിധങ്ങളായ വിനോദ സഞ്ചാര സാധ്യതകൾ ഏകോപിപ്പിച്ച് ബൃഹത്തായ ടൂറിസം പദ്ധതിക്ക് രൂപം നൽകമെന്ന ആവശ്യം ശക്തം.
തീർഥാടന മാഹാത്മ്യം, നിളയോര സൗന്ദര്യവും സൗകര്യവും മതമൈത്രിയുടെ ചെന്താമരക്കായലുകൾ, ദേശാടന പക്ഷികൾ ഉൾപ്പെടുന്ന പക്ഷിസങ്കേതങ്ങൾ, മാമാങ്ക സ്മാരകങ്ങൾ, ശിലായുഗ ശേഷിപ്പുകൾ, മലബാർ സമരശേഷിപ്പുകൾ, മറ്റു ചരിത്ര കേന്ദ്രങ്ങൾ തുടങ്ങി ഒട്ടേറെ സംഭവങ്ങൾ കൊണ്ട് പുകൾപെറ്റ പ്രദേശമാണ് നിളയോരത്തെ തിരുനാവായയും പരിസര പ്രദേശങ്ങളും. അതു കൊണ്ടുതന്നെ തിരുനാവായയുടെ ടൂറിസം വികസനത്തിനായി വിവിധ സംഘടനകൾ ഒട്ടേറെ പദ്ധതികൾ മുൻകാലങ്ങളിൽ ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചതാണ്. വിവിധ പദ്ധതികൾ ജനപ്രതിനിധികൾ പ്രഖ്യാപിച്ചതാണ്. പക്ഷേ, ഒന്നും നടന്നില്ലെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.