ഖിലാഫത്ത് സമരം അധിനിവേശ വിരുദ്ധ പോരാട്ടം –പി. സുരേന്ദ്രൻ
text_fieldsതിരൂരങ്ങാടി: മലബാറിലെ കർഷകരെ പീഡിപ്പിച്ച ജന്മിമാർക്കും അവരെ പിന്തുണച്ച ബ്രിട്ടീഷ് ഭരണകൂടത്തിനുമെതിരെ നടന്ന പോരാട്ടമാണ് മലബാറിലെ ഖിലാഫത്ത് സമരവും വാരിയൻകുന്നത്തിെൻറ രക്തസാക്ഷിത്വവുമെന്ന് എഴുത്തുകാരൻ പി. സുരേന്ദ്രൻ.
വാരിയൻകുന്നത്ത് രക്തസാക്ഷിത്വത്തിെൻറയും മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും നൂറാം വാർഷികത്തോടനുബന്ധിച്ച് വാരിയൻ കുന്നത്തിെൻറ കുടുംബ കൂട്ടായ്മ ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ ജില്ല കമ്മിറ്റി ചെമ്മാട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡൻറ് സി.പി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ സി.പി. സൈതലവി, ഡോക്യുമെൻററി നിർമാതാവ് അബ്ബാസ് കാളത്തോട്, വാരിയൻകുന്നത്തിെൻറ പുസ്തക രചയിതാവ് ജാഫർ ഈരാറ്റുപേട്ട, ഖുബൈബ് വാഫി, സി.പി. കുട്ടിമോൻ, സി.പി. ചെറീത് ഹാജി, സി.പി. കുഞ്ഞിമുഹമ്മദ്, സി.പി. കുഞ്ഞിപ്പ, സി.പി. മുസ്തഫ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിലിനെ ആദരിച്ചു. സി.പി. അബ്ദുൽ വഹാബ് സ്വാഗതവും സി.പി. ഇബ്രാഹിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.