176 പണ്ഡിതര്‍ക്ക് ബിരുദപട്ടം; ദാറുല്‍ഹുദ ബിരുദദാന സമ്മേളനത്തിന് സമാപ്തി
text_fieldsതിരൂരങ്ങാടി: 176 യുവപണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദപട്ടം ഏറ്റുവാങ്ങിയതോടെ ദാറുല്‍ഹുദ ഇസ്ലാമിക സര്‍വകലാശാല ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. ഇതോടെ ദാറുല്‍ഹുദായില്‍നിന്ന് ബിരുദം സ്വീകരിച്ചവരുടെ എണ്ണം 2602 ആയി. ഇതില്‍ 151 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതപണ്ഡിതര്‍ പൂര്‍വിക പാതയില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. പുരാവസ്തു-തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായിരുന്നു.
സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, എം.പി. മുസ്തഫല്‍ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, കാടേരി മുഹമ്മദ് മുസ്ലിയാര്, എം.എല്‍.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, പി.ടി.എ. റഹീം, ജനറൽ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, പി.കെ. അബ്ദുല്‍ ഗഫൂര്‍ ഖാസിമി, കെ.പി. ശംസുദ്ദീന്‍ ഹാജി, റഷീദ് ഫൈസി വെള്ളായിക്കോട്, കെ.പി. മുഹമ്മദ് കുട്ടി, സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി കണ്ണന്തളി, ടി.എ. ഹൈദര്‍ ഹാജി ചാമക്കാല, പി.വി. മുഹമ്മദ് മൗലവി, സി.കെ.കെ. മാണിയൂര്‍, കെ.എം. അസീം മൗലവി എന്നിവര്‍ സംബന്ധിച്ചു.
മിഅ്റാജ് ദിന പ്രാര്‍ഥന സദസ്സിന് കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്കി. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന മഖാം സിയാറത്തിന് എ.ടി. ഇബ്രാഹീം ഫൈസി തരിശ് നേതൃത്വം നല്കി. ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദ സെക്രട്ടറി സി.എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി, കെ.സി. മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഹാദിയ ജനറൽ സെക്രട്ടറി ഡോ. കെ.പി. ഫൈസല്‍ ഹുദവി മാരിയാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.