കുടുംബാംഗങ്ങൾക്കൊരു വീട്: കെ.വി. റാബിയയുടെ അഭ്യർഥന ഏറ്റെടുത്ത് കെ.എം.സി.സി
text_fieldsതിരൂരങ്ങാടി: 'ഞാന്‍ വലിയ പ്രതിസന്ധിയിലാണ്. പത്മശ്രീയുടെ തിളക്കത്തിലും സന്തോഷിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. കോവിഡ് കാലം എനിക്ക് സമ്മാനിച്ചത് വലിയ നഷ്ടങ്ങളാണ്. ഭര്‍ത്താവ് നഷ്ടപ്പെട്ട സഹോദരി. ഉമ്മയെ നഷ്ടപ്പെട്ട മറ്റൊരു സഹോദരിയുടെ മക്കള്‍. അവരെല്ലാം എന്നെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. അവര്‍ക്കൊരു വീട് വേണം. അതിനായി അല്‍പ്പം സ്ഥലവും'-
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പത്മശ്രീ നേടിയ റാബിയക്ക് നല്കുന്ന ധനസഹായ വിതരണ ചടങ്ങില്‍ നന്ദി പ്രസംഗം നടത്തവെ മുസ്ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും നേതാക്കള്‍ക്ക് മുന്നില്‍ റാബിയ വികാര നിര്‍ഭരമായാണ് ഈ കാര്യം അവതരിപ്പിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, മുസ്ലിം ലീഗ് ജില്ല ട്രഷറര്‍ അരിമ്പ്ര മുഹമ്മദ്, തിരൂരങ്ങാടി നഗരസഭ ചെയര്മാന് കെ.പി. മുഹമ്മദ് കുട്ടി, മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ സി.എച്ച്. മഹ്മൂദ് ഹാജി, സെക്രട്ടറി എ.കെ. മുസ്തഫ, സി.പി. ഇസ്മായീല്‍, യു.കെ. മുസ്തഫ, യു.എ. റസാഖ്, ഉസ്മാനലി പാലത്തിങ്ങല്‍, മൊയ്തീന് കോയ കല്ലപ്പാറ, അരിമ്പ്ര സുബൈര്‍, പി.എം. അബ്ദുല്‍ ഹഖ്, സമദ് കാരാടന്‍, മക്കാനി മുനീര്‍, സി.എച്ച്. അയ്യൂബ് എന്നിവര്‍ക്ക് മുന്നിലായിരുന്നു റാബിയയുടെ അഭ്യാർഥന. ഇത് കേട്ടുനിന്ന സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി സെക്രട്ടേറിറ്റ് മെംബര്‍ ഉസ്മാനലി പാലത്തിങ്ങല്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി റാബിയക്ക് ബൈത്തുറഹ്മ നിര്‍മിച്ചു നല്കാന് തയാറാണെന്ന് പ്രഖ്യാപിച്ചു.
പ്രവാസ ലോകത്തുള്ള മലപ്പുറം ജില്ല റിയാദ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കട എന്നിവരുമായി ആലോചിച്ചായിരുന്നു പ്രഖ്യാപനം. ഏറെ സന്തോഷത്തോടെയാണ് റാബിയയും കുടുംബവും ആ പ്രഖ്യാപനത്തെ സ്വീകരിച്ചത്.
വീട് നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാകുന്ന മുറക്ക് വകത്തില്‍ തന്നെ വീട് നിര്‍മിച്ച് നല്‍കുമെന്ന് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.