ഇരുവൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു
text_fieldsഎരണിക്കൽ ഇസ്മായിൽ
തിരൂരങ്ങാടി: ഇരു വൃക്കകളും തകരാറിലായ 26 കാരനായ എരണിക്കൽ ഇസ്മായിലിന് വൃക്കമാറ്റിവെക്കൽ ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. മുന്നിയൂർ, ആലിൻ ചുവട് സ്വദേശിയാണ്. ഇരുപത്തിയാറ് ലക്ഷം രൂപ ചികിത്സ ചെലവ് നിർധന കുടുംബത്തിന് താങ്ങാവുന്നതല്ല. അതുകൊണ്ട് സുമനസ്സുകളുടെ സഹകരണത്താൽ മാത്രമേ ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുവാൻ സാധിക്കുകയുള്ളൂ. കെ. മൊയ്തീൻ കുട്ടി ചെയർമാനായും സലാം മുന്നിയൂർ കൺവീനറായും ഉസ്മാൻ ചോനാരി ട്രഷററായും മുപ്പതോളം പേരുടെ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ഫെഡറൽ ബാങ്കിൽ ചെമ്മാട് ബ്രാഞ്ചിൽ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പർ: A/C 15720200008262. ഐ.എഫ്.എസ് കോഡ് FDRL 0001572. ഗൂഗിൾപേ നമ്പർ: 7510525847

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.