ആലുങ്ങൽ പടി-കാവുങ്കുളം റോഡ് പുനരുദ്ധാരണത്തിന് തുടക്കം
text_fieldsതിരൂരങ്ങാടി: തെന്നല പഞ്ചായത്ത് എട്ടാം വാർഡിലെ ആലുങ്ങൽപ്പടി-കാവുകുളം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപക്കാണ് നിർമാണം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വാളക്കുളം ഡിവിഷൻ അംഗം ഇർഫാന സായിദ് അധ്യക്ഷത വഹിച്ചു. കാവുങ്കുളം മുതൽ നടുവരമ്പ് വരെയുള്ള റോഡിന്റെ നിർമാണ പ്രവൃത്തിയാണ് നിലവിൽ നടക്കുന്നത്.
നാട്ടുകാർ സ്ഥലം വിട്ടുനൽകാൻ തയാറായതോടെ തെന്നല പഞ്ചായത്തിലെ വയലോര റോഡ് എന്ന സ്വപ്നം പൂർണമായി സജ്ജമാവും. പഞ്ചായത്തിലെ ആറു മുതൽ 11 വരെയുള്ള ആറോളം വാർഡുകളെ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡായി ഇത് മാറും.
പഞ്ചായത്ത് പ്രസിഡൻറ് സെലീന കരിമ്പിൽ, തെന്നല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഫ്സൽ, വാർഡ് അംഗം അബ്ദുൽ ഗഫൂർ, തെന്നല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സെയ്താലി, തെന്നല മുസ്ലിം ലീഗ് പ്രസിഡൻറ് എം.പി. കുഞ്ഞി മൊയ്തീൻ, ജനറൽ സെക്രട്ടറി പി.ടി. സലാഹു, റഫീഖ് ചോലയിൽ, കരീം പാറപ്പുറം, ഷാജഹാൻ മുണ്ടശ്ശേരി, റഫീഖ്, ഉമ്മാട്ട് അഷറഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.