തിരൂരങ്ങാടിയിൽ തെരുവുനായ് ആക്രമണം; നിരവധിപേർക്ക് പരിക്കേറ്റു
text_fieldsതിരൂരങ്ങാടി: ചുള്ളിപ്പാറയിൽ തെരുവുനായുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ചുള്ളിപ്പാറയിലെ അന്തംവീട്ടിൽ മഹേശിെൻറ മകൾ ഷിവാനി (മൂന്ന്), തൂമ്പിൽ മുനീറിെൻറ മകൻ മുഹമ്മദ് ആഫി (അഞ്ച്), വീരാശ്ശേരി സിദ്ദീഖിെൻറ മകൻ മുഹമ്മദ് ഹാദി (ഏഴ്), തൂമ്പിൽ ആരിഫ (30), കാലരിക്കൽ പങ്കജാക്ഷി (50) കാളങ്ങാട്ട് വിനോദ് (43) എന്നിവർക്കാണ് നായുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഞായറാഴ്ച ഉച്ചയോടെയാണ് തെരുവുനായുടെ ആക്രമണമുണ്ടായത്.പരിക്കേറ്റ ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പശുക്കൾ, ആടുകൾ കോഴികൾ ഉൾപ്പെടെ വളർത്തുമൃഗങ്ങൾക്കും നായുടെ കടിയേറ്റു.ചുള്ളിപ്പാറയിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. പ്രദേശവാസികൾക്ക് രാത്രിലും പകലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.