തിരൂരങ്ങാടി നഗരസഭയില്‍ പിൻവാതിൽ നിയമനമെന്ന്
text_fieldsതിരൂരങ്ങാടി: നഗരസഭയില്‍ ശുചീകരണ തൊഴിലാളികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിെൻറ മറവിൽ അനധികൃതമായി റാങ്ക് പട്ടികയിൽ ഉൾക്കൊള്ളിച്ചവരെ ഒഴിവാക്കണമെന്ന് ഡി.വൈ.എഫ്.ഐ തിരൂരങ്ങാടി ഈസ്റ്റ് മേഖല സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍നിന്ന് നഗരസഭക്ക് നല്കിയ പട്ടികയില്‍ ഉൾപ്പെട്ടവരെ നോക്കുകുത്തിയാക്കി ജൂെലെ ആറിന് അധികൃതര്‍ നടത്തിയ അഭിമുഖം പ്രഹസനമാണ്.
താൽക്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്താന്‍ വേണ്ടി ഭരണകക്ഷിയായ യു.ഡി.എഫുകാരുടെ ഇഷ്ടക്കാരെ കൂടിക്കാഴ്ചയില്‍ പങ്കെടുപ്പിച്ചത് പ്രതിഷേധാര്‍ഹമാണ്.
ഉദ്യോഗാർഥികളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മൂന്ന് പേരെ അനര്‍ഹമായി അഭിമുഖത്തില്‍ പങ്കെടുപ്പിച്ച് റാങ്ക് പട്ടികയില്‍ ഉൾപ്പെടുത്തുകയാണ് അധികൃതര്‍ ചെയ്തത്. റാങ്ക് പട്ടികയിലുള്ള അനര്‍ഹരുടെ അംഗീകാരം റദ്ദ് ചെയ്ത് പകരം ലിസ്റ്റിലുള്ള അര്‍ഹതപ്പെട്ടവരെ മാത്രം ഉള്‍ക്കൊള്ളിച്ച് വീണ്ടും അഭിമുഖം നടത്തി സുതാര്യമായി നിയമിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
കെ.പി. ബബീഷ് അധ്യക്ഷത വഹിച്ചു. കമറു കക്കാട്, പി.ടി. ലുഖ്മാന്, പി.പി. വിഷ്ണു, കെ.ടി. ജാബിറലി, എം. ഇസ്മയില്‍, പി. കബീര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.