മൂസയുടെ തണലിൽ 14 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു
text_fieldsതിരൂരങ്ങാടി: തലചായ്ക്കാൻ ഇടമില്ലാത്ത 14 കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി വിട്ടുനൽകി മാതൃകയായിരിക്കുകയാണ് തിരൂരങ്ങാടി കരിപറമ്പ് സ്വദേശി കെ.ടി. മൂസ. സംയുക്ത മഹല്ല് കമ്മിറ്റി നിർധനരായ 14 കുടുംബങ്ങളെ വീടിനായി കണ്ടെത്തിയിരുന്നു. ഇവർക്ക് വേണ്ടിയിരുന്നത് സ്ഥലമായിരുന്നു. സ്വന്തം സ്ഥലമായ ഒരേക്കർ 14 കുടുംബങ്ങൾക്കും മൂസ എന്ന മനുഷ്യസ്നേഹി നൽകാൻ തയാറായതോടെയാണ് വീട് ഒരുങ്ങുന്നത്. കാരുണ്യസ്പർശം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. 13 വിധവകളടക്കം 14 പേർക്കാണ് ജാതിമത ഭേദമന്യേ സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയത്. ഇവർക്ക് വീടൊരുക്കാൻ സമൂഹത്തിെൻറ നാനാഭാഗങ്ങളിലുള്ളവരും സജ്ജരായി വരുന്നുണ്ട്.
കെ.ടി. മൂസയുടെ വീട്ടിൽ വെച്ച് 14 കുടുംബങ്ങൾക്കും സ്ഥലത്തിെൻറ രേഖ കെ.പി.എ. മജീദ് എം.എൽ.എ കൈമാറി. മഹല്ല് പ്രസിഡൻറ് പുള്ളാട്ട് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, കൃഷ്ണൻ കോട്ടുമല, നിയാസ് പുളിക്കലകത്ത്, മഹല്ല് ഖത്തീബ് ജഹ്ഫർ അൻവരി, കെ.ടി. മൂസ ഹാജി, സി.പി. ഇസ്മായിൽ, യു.കെ. മുസ്തഫ, അഡ്വ. സി. ഇബ്രാഹീം കുട്ടി, എ.ടി. ഉണ്ണി, സി.പി. സുധാകരൻ, സി.പി. അബ്ദുൽ വഹാബ്, സി.പി. നൗഫൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.