110 കഴിഞ്ഞ അമ്മച്ചിയുടെ വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ
text_fieldsതിരൂരങ്ങാടി: പ്രായം 110 കഴിഞ്ഞ വോട്ടറുടെ വോട്ടഭ്യർഥിച്ച് സ്ഥാനാർഥികളെന്നും വീട്ടിലെത്തും. തിരൂരങ്ങാടി പ്രദേശത്തെ ഏറ്റവും പ്രായമേറിയ വോട്ടറാണ് ചെറുമുക്ക് ജീലാനിയിലെ വി.പി. അമ്മച്ചി. ഇവരുടെ വോട്ടുറപ്പിക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും ദിവസേന വീട്ടിലെത്തും. യു.ഡി.എഫിന് ഒള്ളക്കൻ സിദ്ദീഖും എൽ.ഡി.എഫിന് അമരേരി ജാഫർ സിദ്ദീഖും എസ്.ഡി.പി.ഐക്ക് ചൊളാഞ്ചേരി ഫാരിസുമാണ് സ്ഥാനാർഥികൾ.
നന്നമ്പ്ര പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉൾപ്പെട്ട വയലോര പ്രദേശമാണ് ചെറുമുക്ക് ജീലാനി നഗർ. 110 കഴിെഞ്ഞങ്കിലും അമ്മച്ചിക്ക് വർധക്യത്തിെൻറ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. വെഞ്ചാലി പാടത്ത് മണ്ണിനേയും കൃഷിയേയും സ്നേഹിച്ച് കഴിയുന്ന അമ്മച്ചിയുടെ ജീവിതം ഏവർക്കും മാതൃകയാണ്.
നിയമസഭ, ലോക്സഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വോട്ട് പാഴാക്കാറില്ല. കാഴ്ചക്ക് കുറവില്ലാത്ത അമ്മച്ചിക്ക് നടക്കാനും പ്രയാസമില്ല. കുട്ടിക്കാലം മുതൽ കൃഷിപ്പണി എടുത്ത് ജീവിച്ച് വരികയായിരുന്നു. പണ്ട് നെല്ല് തലയിൽ ചുമന്ന് ജീവിതം തള്ളിനീക്കിയ അമ്മച്ചി ഇന്നും ചുറുചുറുക്കോടെയാണ് നടക്കുന്നതും സംസാരിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.