കക്കാട് കരുമ്പിൽ വളവിലെ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ അപകടക്കെണി
text_fieldsതിരൂരങ്ങാടി: ദേശീയപാത കക്കാടിനടുത്ത് കരിമ്പില്‍ വളവിൽ ദേശീയപാത അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ അപകടക്കെണിയായതിനാൽ എടുത്തുമാറ്റുകയോ നീളം കൂട്ടുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ഡിവൈഡറുകള്‍ സ്ഥാപിച്ച് അധികം കഴിയുന്നതിനു മുേമ്പ വിമര്‍ശനം രൂക്ഷമായിരിക്കുകയാണ്. മതിയായ ആസൂത്രണമോ കൂടിയാലോചനയോ മുന്നൊരുക്കമോ ഇല്ലാതെയാണ് ഇത് സ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ വിമര്‍ശനം.
സാധാരണ അപകടങ്ങള്‍ നടക്കാത്ത ഇവിടെ എന്തിനാണ് ഡിവൈഡര്‍ എന്നാണ് നാട്ടുകാരുടെ ചോദ്യം. റോഡ് മുറിച്ചു കടക്കാന്‍ സിഗ്നല്‍ ഇല്ലെന്നതും ദൂരെ നിന്ന് വാഹനങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ലെന്നതുമാണ് ഡിവൈഡര്‍ അശാസ്ത്രീയമാണെന്ന് ആരോപിക്കുന്നതിനുള്ള പ്രധാന കാരണം. അല്പം കൂടി ദൂരത്തേക്ക് ഡിവൈഡര്‍ നീട്ടിയിരുന്നെങ്കില്‍ വാഹനങ്ങള്‍ക്ക് കാണാമായിരുന്നു.
നിലവില്‍ പെട്ടെന്ന് ഡിവൈഡറുകള്‍ കാണുന്ന ഡ്രൈവർമാർ വാഹനം നിയന്ത്രിക്കാന്‍ സമയം കിട്ടാതെ അതില്‍ ഇടിച്ചുകയറുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം രാത്രി ഇതിൽ കാറിടിച്ചിരുന്നു.
അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറുകളുടെ നീളം കൂട്ടണമെന്നും ഇല്ലെങ്കിൽ എടുത്തു മാറ്റണമെന്നും കക്കാട് ടി.എഫ്.സി ക്ലബ് ആവശ്യപ്പെട്ടു. ഒ.സി. ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. റിയാസ് കക്കാട്, പി.കെ. സർഫാസ്, തെങ്ങിലാൻ സിദ്ദീഖ്, വി.പി. മൻസൂർ, ഒ. ഇഖ്ബാൽ, ഒ.സി. റഹ്മത്ത്, ഒ. ഷമീം എന്നിവർ സംസാരിച്ചു.
ക്ലബ് ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പിെൻറ പരാതി പരിഹാര സെല്ലിന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.