സര്‍ക്കാര്‍ ഫണ്ട് നല്‍കിയില്ല: ഹജൂര്‍ കച്ചേരിയിലെ ജില്ല പൈതൃക മ്യൂസിയ നിര്‍മാണം നിലച്ചു
text_fieldsതിരൂരങ്ങാടി: സര്‍ക്കാർ അനാസ്ഥയെ തുടർന്ന് ജില്ല പൈതൃക മ്യൂസിയ നിര്‍മാണം വീണ്ടും നിലച്ചു. ഫണ്ട് അനുവദിക്കാത്തതിനാല്‍ കരാറുകാരന് പ്രവൃത്തി നിർത്തുകയായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ആഗസ് റ്റിലാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. കെട്ടിടത്തിലെ പുതിയ നിര്‍മാണങ്ങള്‍ ഒഴിവാക്കി പഴയരീതിയിലേക്ക് മാറ്റുന്ന പ്രവൃത്തികളാണ് ഇതുവരെ നടന്നത്. ഇതിെൻറ ഭാഗമായി പുതിയ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുകയും പഴമ നിലനിര്‍ത്താനായി കെട്ടിടത്തിന് നിലത്ത് പാകിയ ടൈലുകളും മറ്റും മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.
സന്ദര്‍ശകര്‍ക്കുള്ള ടോയ്ലറ്റ് ബ്ലോക്ക് നിര്‍മാണവും പെയിൻറിങ്ങും മേല്‍ക്കൂരയുടെ തകരാറും പരിഹരിച്ചു. 58 ലക്ഷം രൂപയുടെ നവീകരണത്തില്‍ 90 ശതമാനവും പൂര്‍ത്തിയായ സാഹചര്യത്തില്‍ സമര്‍പ്പിച്ച ബില്ലുകളൊന്നും മാറി നല്‍കാത്തതിനാലാണ് പ്രവൃത്തി അവസാനിപ്പിച്ച് കരാറുകാരന് മടങ്ങിയത്. 15 ദിവസമായി ഹജൂര്‍ കച്ചേരിയില്‍ നിര്‍മാണങ്ങള്‍ നടക്കുന്നില്ല. ചുറ്റുമതില്‍ നവീകരണവും പരിസരം ഇൻറര്‍ലോക്ക് ചെയ്യുന്ന പ്രവൃത്തികളുമാണ് ബാക്കിയുള്ളത്. 2014ല്‍ പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ഹജൂര്‍ കച്ചേരിയെ ജില്ല പൈതൃക മ്യൂസിയമായി പ്രഖ്യാപിക്കുന്നത്. അക്കാലത്തുതന്നെ മ്യൂസിയ നിര്‍മാണത്തിന് നാല് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, ശേഷം വന്ന സര്‍ക്കാര്‍ തുടര്‍നടപടി വൈകിപ്പിച്ചതോടെയാണ് നിര്‍മാണം ആരംഭിക്കാന്‍ കാലതാമസമുണ്ടായത്. നാല് കോടിയിൽ 58 ലക്ഷത്തിെൻറ പ്രവൃത്തികളാണ് ഇപ്പോള്‍ ആരംഭിച്ചത്. മൂന്നര കോടിയുടെ രണ്ടാംഘട്ട നിര്‍മാണങ്ങള്‍ക്കുള്ള പദ്ധതി തയാറായിട്ടുണ്ട്.
ആദ്യഘട്ട നിര്‍മാണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഫണ്ടിെൻറ പേര് പറഞ്ഞ് വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പൈതൃക സംരക്ഷണ സമിതി ജില്ല ചെയര്മാന് യു.എ. റസാഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.