ഒഴുക്കിൽപ്പെട്ട് മരിച്ചവർക്ക് വേണ്ടി വ്യാജപിരിവ് നടത്തിയ സ്ത്രീകളെ തിരിച്ചറിഞ്ഞു
text_fieldsതിരൂരങ്ങാടി: കടലുണ്ടിപ്പുഴയിൽ കക്കാട് ബാക്കിക്കയത്ത് ഒഴുക്കിൽപ്പെട്ട് പിതാവും മകനും മരിച്ച കുടുംബത്തിനെ സഹായിക്കാനെന്ന പേരിൽ ചെറുമുക്ക് ജീലാനി നഗറിൽ അനധികൃതമായി പിരിവ് നടത്തിയ സ്ത്രീകളെ തിരിച്ചറിഞ്ഞു.
ഇതിൽ കക്കാട് കരുമ്പിൽ സ്വദേശിയായ സ്ത്രീയെ താനൂർ എസ്.എച്ച്.ഒ പി. പ്രമോദിെൻറ നേതൃത്വത്തിൽ പൊലീസ് പിടികൂടി. തുടർന്ന് ചെറുമുക്കിൽ കൊണ്ടുവന്ന് പിരിവെടുത്ത വീടുകളിൽ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ആറിനാണ് നാട്ടുകാർ താനൂർ പൊലീസിൽ പരാതി നൽകിയത്.
ചെറുമുക്ക് ജീലാനി നഗർ പരിസരത്ത് പിരിവിനായി നിയോഗിക്കപ്പെട്ട കുടുംബശ്രീ പ്രവർത്തകരാണെന്നാണ് ഇവർ വീട്ടുകാരോട് പറഞ്ഞിരുന്നത്. പ്രദേശത്തെ ചില സി.സി.ടി.വി കാമറകളിൽ ഇവരുടെ മുഖം പതിഞ്ഞിട്ടുെണ്ടങ്കിലും മാസ്ക് ധരിച്ചിട്ടുള്ളതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
നിർധന കുടുംബമാണെന്നും സാമ്പത്തിക സഹായത്തിനായാണ് ചെറുമുക്കിൽ പോയതെന്നും സ്ത്രീ പറഞ്ഞതായി പൊലീസ് പറഞ്ഞു. പരാതിക്കാരുടെ നിർദേശ പ്രകാരം കേസെടുക്കാതെ വിട്ടയച്ചു. എന്നാൽ, ഒഴുക്കിൽപ്പെട്ട് മരിച്ചയാളുടെ കുടുംബം മാനനഷ്ടത്തിന് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.