കുപ്രസിദ്ധ മോഷണ സംഘത്തലവൻ പിടിയിൽ
text_fieldsതിരൂരങ്ങാടി: മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന സംഘത്തലവനെ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡും തിരൂരങ്ങാടി പൊലീസും ചേർന്ന് പിടികൂടി. വേങ്ങര പറപ്പൂർ കുളത്ത് അബ്ദുൽ റഹീം (40) എന്ന വേങ്ങര റഹീമിനെയാണ് പിടികൂടിയത്. വിവിധ പ്രദേശങ്ങളിൽ രാത്രികാല കളവുകൾ കൂടിയതിനെ തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പരിശോധന ശക്തമാക്കിയിരുന്നു. മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് അേന്വഷണം നടത്തിവരുന്നതിനിടെയാണ് ഇയാളെ ചെമ്മാട്ടുനിന്ന് പിടികൂടിയത്. കഴിഞ്ഞ മാസം പുലർച്ച തിരൂരങ്ങാടി മുന്നിയൂർ നെടുമ്പറമ്പ് അഹമ്മദ് കബീറിെൻറ വീടിെൻറ ഓടിളക്കി അകത്തുകടന്ന് വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വില കൂടിയ മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്തവരിൽ ഒരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇതുപോലെ നിരവധി കേസുകൾക്കാണ് പ്രതിയെ പിടികൂടിയതിലൂടെ തുമ്പായത്.
അഞ്ചുവർഷം മുമ്പാണ് റഹീമിെൻറ നേതൃത്വത്തിലുള്ള സംഘം വീടുകളിൽ ഒറ്റക്ക് കഴിയുന്ന സ്ത്രീകളെ ക്ലോറോഫോം മണപ്പിച്ച് കവർച്ച ചെയ്തുതുടങ്ങിയത്. 30ഓളം കേസുകളാണ് ഇയാളേയും സംഘത്തേയും അന്ന് പിടികൂടിയ സമയം തെളിയിക്കാനായത്. രണ്ട് വർഷം മുമ്പ് ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ മഞ്ചേരിയിൽ വാടകവീട്ടിൽ താമസിച്ചു വരുകയായിരുന്നു. അടുത്തിടെയായി ലഹരി കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തിവന്ന ഇയാൾ ആന്ധ്രയിൽനിന്ന് ഇവർക്കുവേണ്ടി കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നതായും പൊലീസ് പറയുന്നു.
മോഷണ മുതലുകൾ കണ്ടെടുക്കുന്നതിനും കൂടുതൽ അേന്വഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും. താനൂർ ഡിവൈ.എസ്.പി എം.ഐ. ഷാജിയുടെ നിർദേശപ്രകാരം തിരൂരങ്ങാടി എസ്.ഐ ബിബിെൻറ നേതൃത്വത്തിൽ ആൻറി നർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, തിരൂരങ്ങാടി എസ്.ഐ ശിവദാസൻ, സി.പി.ഒമാരായ മദൻ, നവീൻ ബാബു, ഉഷ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പരപ്പനങ്ങാടി കോതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.