മാതൃവിലാപത്തിന്റെ മുഖ്യകാരണം ലഹരി -കെ.വി. റാബിയ
text_fieldsതിരൂരങ്ങാടി: എല്ലാ ജനവിഭാഗങ്ങളിലുംപെട്ട മാതാക്കൾ ഏറ്റവും കൂടുതൽ കണ്ണീര് കുടിക്കുന്നത് ലഹരിയുടെ പേരിലാണെന്നും ജീവിതത്തിൽ താങ്ങാവേണ്ടവർ ലഹരിക്കടിപ്പെടുകയും കുടുംബത്തിന് ബാധ്യതയായി മാറുകയും ചെയ്യുന്നതാണ് ഇതിന് കാരണമെന്നും സാമൂഹിക പ്രവർത്തക കെ.വി. റാബിയ. ഐ.എൻ.എൽ സംസ്ഥാന സമ്മേളനത്തിന്റെയും ലഹരിവിരുദ്ധ കാമ്പയിന്റെയും ഭാഗമായുള്ള ഭവനസന്ദർശനത്തിൽ ഐ.എൻ.എൽ ജില്ല പ്രസിഡന്റ് തയ്യിൽ സമദിൽ നിന്ന് ബോധവത്കരണ പത്രിക സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.
തിരൂരങ്ങാടി വെള്ളിനക്കാട്ട് നടന്ന ചടങ്ങിൽ ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി സി.പി. അബ്ദുൽ വഹാബ്, ട്രഷറർ റഹ്മത്തുള്ള ബാവ, സംസ്ഥാന സമിതി അംഗങ്ങളായ ടി. സൈത് മുഹമ്മദ്, എൻ.വി. അസീസ്, എൻ.വൈ.എൽ ജില്ല പ്രസിഡന്റ് പി. ഷാജി ശമീർ, സെക്രട്ടറി ഷൈജൽ വലിയട്ട്, ഖമറു തയ്യിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.