കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
text_fieldsദേശീയപാതയിൽ കരുമ്പിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചപ്പോൾ
തിരൂരങ്ങാടി: ദേശീയപാത കക്കാട് കരിമ്പിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ കുടുംബത്തിലെ നാലു പേർക്ക് പരിക്ക്.
വയനാട് കമ്പളക്കാട് സ്വദേശി പടിക്കൽകണ്ടി നാസർ (48), ഭാര്യ നർഷ (38), മകൾ റസാന (18), നാസറിെൻറ സഹോദരീപുത്രൻ അമീർ അംജദ് (22) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാസറും കുടുംബവും മക്കളെ എൻട്രൻസ് കോച്ചിങ്ങിന് ചേർക്കുന്നതിന് വയനാട് നിന്ന് കോട്ടക്കലിലേക്ക് പോകുമ്പോഴാണ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.