വട്ടം കറങ്ങി ദുരിതയാത്ര
text_fieldsതിരൂർ: മംഗലം-പുറത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുന്തിരുത്തി തൂക്കുപാലം നാശത്തിന്റെ വക്കിലെത്തിയതിനെ തുടർന്ന് അടച്ചിട്ട് ആഴ്ചകളായി. താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മംഗലം പഞ്ചായത്തിന്റെയും രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെയും അഭ്യർഥന മാനിച്ച് കലക്ടറുടെ നിർദേശത്തെ തുടർന്ന് റവന്യൂ അധികാരികളെത്തി അടച്ചത്.
പക്ഷെ, ബദൽ യാത്ര സംവിധാനം ഒരുക്കാത്തതിനാൽ ജനം നട്ടം തിരിയുകയാണ്. സ്കൂൾ തുറന്നതോടെ ദുരിതം ഇരട്ടിയാകുകയാണ്. കൂട്ടായി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും ഫാമിലി ഹെൽത്ത് സെന്ററിലേക്ക് പോകുന്ന രോഗികളും തൊഴിലുറപ്പ് തൊഴിലാളികളുമടക്കം ദിവസേനെ നൂറ് കണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്.
യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കാത്തതിനാൽ 250 മീറ്റർ നടക്കേണ്ടിടത്ത് അഞ്ച് കിലോമീറ്റർ ചുറ്റി കറങ്ങണം. ഇതിന് പരിഹാരമായി റവന്യൂ വകുപ്പോ മംഗലം, പുറത്തൂർ പഞ്ചായത്തുകൾ സംയുക്തമായോ യന്ത്രവത്കൃത തോണി സർവിസ് ഉടനെ ആരംഭിക്കണമെന്ന് മംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.