ഡ്രൈവർമാർക്ക് ഭക്ഷണവും ഓക്സിജൻ വിതരണത്തിന് സഹായവുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsതിരൂരങ്ങാടി: ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് സുഗമമായി ദ്രവീകൃത ഓക്സിജൻ എത്തിക്കാൻ മോട്ടോർ വാഹന വകുപ്പ് സജീവമായി രംഗത്ത്. പാലക്കാട് കഞ്ചിക്കോട് നിന്നാണ് ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് ദ്രവീകൃത ഓക്സിജൻ എത്തുന്നത്. ഇതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂം പ്രവർത്തിക്കുന്നുണ്ട്. ജില്ല കവാടമായ കരിങ്കല്ലത്താണി മുതൽ പൊലീസും മോട്ടോർ വാഹന വകുപ്പും ഓക്സിജൻ ടാങ്കറുകൾക്ക് എസ്കോർട്ട് നൽകുന്നുണ്ട്.
കൂടാതെ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ്ങ് സംവിധാനം ഉപയോഗിച്ച് വാഹനത്തിെൻറ നീക്കം മോട്ടോർ വാഹന വകുപ്പ് നിരീക്ഷിക്കും. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലേക്കും മലപ്പുറം വഴിയാണ് ഓക്സിജൻ എത്തുന്നത്. ഈ വാഹനങ്ങൾക്കും കരിങ്കല്ലത്താണി മുതൽ രാമനാട്ടുകര വരെ എസ്കോർട്ട് നൽകി തടസ്സം കൂടാതെ സുരക്ഷിതമായി കടത്തിവിടുന്നുണ്ട്.
കൂടാതെ ഈ വാഹനങ്ങളിലെ ഡ്രൈവർമാർക്കും ജീവനക്കാർക്കും ഭക്ഷണവും കുടിവെള്ളവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ വാങ്ങി നൽകുന്നുണ്ട്.
എൻഫോഴ്സ്മെൻറ് എം.വി.ഐ രാംജി കെ. കരണിെൻറ നേതൃത്വത്തിൽ 17 അംഗ സംഘം എസ്കോർട്ട് ഡ്യൂട്ടിയും മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ഷാജി വർഗീസിെൻറ നേതൃത്വത്തിൽ അഞ്ചംഗ സംഘം വാർ റൂം പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതായി ആർ.ടി.ഒ കെ. ജോഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.