പടിക്കൽ സ്കൂൾ പൊളിക്കുന്നു; പുതിയ സ്ഥലം കണ്ടെത്താനാവാതെ അധികൃതർ
text_fieldsതിരൂരങ്ങാടി: ദേശീയപാത വികസനത്തിെൻറ ഭാഗമായി വെളിമുക്ക് ജി.എം.എൽ.പി സ്കൂൾ പൊളിച്ചു നീക്കുന്നു. സ്കൂളിന് പുതിയ സ്ഥലം കണ്ടെത്തുന്നതിനായി അധികൃതർ നെട്ടോട്ടത്തിൽ. മൂന്നിയൂർ പടിക്കൽ ദേശീയപാതയോരത്ത് 66 സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇതിൽ 60 സെൻറ് സ്ഥലവും ദേശീയപാതക്കായി ഏറ്റെടുത്തിട്ടുണ്ട്.
നാല് കെട്ടിടങ്ങളിൽ ഒരു ഇരുനില കെട്ടിടം അടക്കം മൂന്നെണ്ണവും അടുക്കള, ശൗചാലയം, കിണർ എന്നിവയുമാണ് പാത വികസനത്തിെൻറ ഭാഗമായി പൊളിച്ച് നീക്കുന്നത്. പടിക്കൽ ടൗണിലെ കച്ചവടക്കാരും ആശ്രയിക്കുന്ന കിണറാണ് സ്കൂളിലേത്. 1908ലാണ് സ്കൂളിന് തുടക്കം കുറിക്കുന്നത്.100 വർഷത്തിനപ്പുറം ഒരു നാടിനെ അറിവിെൻറ വെളിച്ചം കാണിച്ച സ്കൂൾ കൂടിയാണിത്.
പടിക്കൽനിന്ന് 750 മീറ്റർ അകെല ആറങ്ങാട്ട് പറമ്പിനടുത്തുള്ള പ്രദേശത്ത് സ്കൂളിന് സ്ഥലം കണ്ടുവെച്ചിട്ടുണ്ട്. ഈ പ്രദേശം കാർഷികനിലത്തോട് ചേർന്ന ഭൂമിയായതിനാൽ ഇതിൽ നിർമാണപ്രവർത്തനങ്ങൾക്ക് പ്രയാസങ്ങൾ ഏറെയാണ്. അതുകൊണ്ടുതന്നെ കെട്ടിടം നിർമിക്കുന്നതിൽ കാലതാമസം നേരിടും. ക്ലാസുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതിനാൽ പഠനം മുടങ്ങാതിരിക്കാൻ തൊട്ടടുത്തുള്ള മദ്റസയിലേക്ക് സ്കൂൾ മാറ്റാനാണ് നിലവിലെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.