Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_rightപൊതുശ്മശാനം...

പൊതുശ്മശാനം ആധുനികവത്കരിക്കാൻ നഗരസഭക്ക് മുന്നിൽ ഒറ്റയാൾ ഉപവാസം

text_fields
bookmark_border
പൊതുശ്മശാനം ആധുനികവത്കരിക്കാൻ നഗരസഭക്ക് മുന്നിൽ ഒറ്റയാൾ ഉപവാസം
cancel
camera_alt

പ്ര​തീ​കാ​ത്മ​ക മൃ​ത​ദേ​ഹ​വു​മാ​യി തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​രം അ​ഷ്റ​ഫ് ചെ​മ്പ​ൻ ഉ​ദ്ഘാ​ട​നം ചെയ്യു​ന്നു

തി​രൂ​ര​ങ്ങാ​ടി: പ​ന്താ​ര​ങ്ങാ​ടി മൈ​ലി​ക്ക​ൽ പൊ​തു​ശ്മ​ശാ​നം ആ​ധു​നി​ക​വ​ത്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തീ​കാ​ത്മ​ക മൃ​ത​ദേ​ഹ​വു​മാ​യി തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ ഒ​റ്റ​യാ​ൾ ഉ​പ​വാ​സം. പൊ​തു​പ്ര​വ​ർ​ത്ത​ക​നും ഫ്ല​വേ​ഴ്സ് ഫാ​മി​ലി ക്ല​ബ് അം​ഗ​വു​മാ​യ സു​നി​ൽ ചി​പ്പി​യാ​ണ് ര​വി​ലെ പ​ത്ത്​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​െ​ര ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ന് മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യ​ത്. രാ​വി​ലെ 10ന് ​പ്ര​തീ​കാ​ത്മ​ക മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ട് പ്ര​ക​ട​ന​മാ​യാ​ണ് ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. കാ​ല​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്നു എ​ന്നാ​ൽ, ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ സു​നി​ൽ ചി​പ്പി പ​റ​ഞ്ഞു.

ഉ​പ​വാ​സം ഹ്യൂ​മ​ൻ റൈ​റ്റ്സ് ജ​സ്​​റ്റി​സ് ആ​ൻ​ഡ്​ ആ​ർ​ട്സ് ഫോ​റം ജി​ല്ല കോ​ഒാ​ഡി​നേ​റ്റ​ർ അ​ശ്റ​ഫ് ചെ​മ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ ബാ​ല​കൃ​ഷ്ണ​ൻ ക​ല്ലി​ടു​സി​ൽ, യു.​ടി. സ​ജീ​ഷ്, സു​നി​ൽ മ​ല​യി​ൽ എം. ​ലി​ജീ​ഷ്, ത​യ്യി​ൽ സു​രേ​ന്ദ്ര​ൻ, കെ.​വി.​പി. ഉ​ണ്ണി, അ​ണ്ടി​ശ്ശേ​രി കൃ​ഷ്ണ​ൻ, ദാ​മോ​ദ​ര​ൻ സി.​കെ. ന​ഗ​ർ, വി.​പി. സു​ധീ​ഷ്, പി.​കെ. രാ​മ​ൻ, സു​നീ​ഷ് കോ​ടേ​രി, സി.​സി. സ​നോ​ജ്, എം. ​വി​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public cemetery
News Summary - One-man fast in front of the corporation to modernize the public cemetery
Next Story