തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഓക്സിജന്‍ ക്ഷാമം ഉടന്‍ പരിഹരിക്കണം –കെ.പി.എ. മജീദ്
text_fieldsതിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ ഓക്സിജന്‍ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് നിയുക്ത എം.എല്‍.എ കെ.പി.എ. മജീദ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ചികിത്സക്ക് 186 ബെഡുകളോളം ഒരുക്കിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ അപര്യപ്തതയും ഡോക്ടര്‍മാരുടെ കുറവും അലട്ടുന്നുണ്ട്. അത് പരിഹരിക്കും. അതിലുപരി ഓക്സിജന്‍ ക്ഷാമം ഏറെയാണ്. അവ ലഭ്യമാക്കൻ കലക്ടറുമായും ജില്ല മെഡിക്കല്‍ ഓഫിസറുമായും സംസാരിക്കും.
ജില്ലയില്‍ അപര്യപ്തമാണെങ്കില്‍ കേരളത്തില്‍ ലഭ്യമായിടത്ത് നിന്നു ഓക്സിജന്‍ കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.
വൈസ് പ്രസിഡൻറ് എന്‍.എം. സുഹ്റാബി, സ്ഥിരംസമിതി അധ്യക്ഷരായ സി.പി. ഇസ്മായില്‍, ഇക്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍ കടവത്ത് മുഹമ്മദ് കുട്ടി, കെ. കുഞ്ഞിമരക്കാര്‍, എം. അബ്ദുറഹ്മാന് കുട്ടി, യു.കെ. മുസ്തഫ മാസ്റ്റര്‍, യു.എ. റസാഖ്, സി.എച്ച്. അയ്യൂബ്, അനീസ് കൂരിയാടന്‍, അയ്യൂബ് തലാപ്പില്‍, ടി.കെ. നാസര്‍, ആശുപത്രി സൂപ്രണ്ട് ഡോ. നസീമ മുബാറഖ, പി.ആര്.ഒ. വിജിന്, സാദിഖ് ഒള്ളക്കന്‍ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.