പ്ലസ് വൺ സീറ്റ് ക്ഷാമം മന്ത്രി വി. അബ്ദുറഹിമാന് മറുപടിയുമായി കുറുക്കോളി മൊയ്തീൻ എം.എൽ.എ
text_fieldsതിരൂർ: ജില്ലയിലെ ഉപരിപഠന അസൗകര്യം ചൂണ്ടിക്കാട്ടിയതിനെതിരെ വിമർശനം ഉന്നയിച്ച മന്ത്രി വി. അബ്ദുറഹിമാനെതിരെ കുറുക്കോളി മൊയ്തീൻ എം.എൽ.എ രംഗത്ത്. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും തുടർന്ന് പഠിക്കാൻ സൗകര്യമില്ലെന്ന കാര്യം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് മനസ്സിലായിട്ടും കായിക മന്ത്രിക്ക് എന്തുകൊണ്ടാണ് മനസ്സിലാവാത്തതെന്ന് അറിയില്ലെന്ന് കുറുക്കോളി മൊയ്തീന് എം.എല്‍.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൽപകഞ്ചേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസം നടന്ന ജില്ല സ്കൂൾ പ്രവേശനോത്സവ ചടങ്ങില്‍, ജില്ലയില്‍ പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമില്ലാത്ത സാഹചര്യം എം.എൽ.എ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സംസാരിച്ച മന്ത്രി വി. അബ്ദുറഹിമാന് കടുത്ത ഭാഷയിലാണ് എം.എല്‍.എക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് എം.എല്‍.എ വാര്‍ത്തസമ്മേളനത്തിൽ മന്ത്രിക്ക് മറുപടിയുമായി രംഗത്തെത്തിയത്.
തുടര്‍ വിദ്യാഭ്യാസത്തിന് അവസരം ലഭ്യമായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അതിനുള്ള സാഹചര്യമൊരുക്കണമെന്നും തെക്കന്‍ ജില്ലകളില്‍ മലപ്പുറം ജില്ലയെ അപേക്ഷിച്ച് സീറ്റുകളേറെയാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. വിജയശതമാനം കൂടുന്നതിന് അനുസരിച്ച് സീറ്റുകളുടെ എണ്ണത്തിലും വര്ധനവുണ്ടാവണം. ജില്ലയിലെ സീറ്റിന്റ കുറവ് വിദ്യാഭ്യാസ മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ താൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ തയാറാണെന്നും ഇക്കാര്യത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ അഭിപ്രായം പറയണമെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.