കാലവര്‍ഷം രൂക്ഷം; വീടുകളില്‍ വെള്ളം കയറി
text_fieldsതിരൂർ: മഴ കനത്തതോടെ മംഗലം, എന്‍.ഒ.സി പടി, പരുത്തിപ്പാലം എന്നിവിടങ്ങളിൽ നിരവധി വീടുകളില്‍ ഭാഗികമായി വെള്ളം കയറി.
തഹസില്‍ദാര്‍ എസ്. ഷീജയുടെ നേതൃത്വത്തില്‍ മംഗലത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിലെ മതില് പൊളിച്ചു നീക്കി കെട്ടി നിന്ന വെള്ളം ഒഴുക്കി വിട്ടു. ആവശ്യമെങ്കില്‍ ചേന്നര വി.വി.യു.പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുമെന്ന് തിരൂർ തഹസില്‍ദാര്‍ എസ്. ഷീജ പറഞ്ഞു.
മഴ ഇനിയും ശക്തമായാൽ പ്രദേശത്തെ നാൽപതോളം കുടുംബങ്ങൾ മാറി താമസിക്കേണ്ടിവരും. പരുത്തിപ്പാലത്തെ വെള്ളം കയറിയ വീടുകള്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
മഴക്കാലക്കെടുതി നേരിടാന്‍ അടിയന്തര റസ്പോണ്‍സ് സർവിസ് ടീമിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചതായി തഹസില്‍ദാര്‍ എസ്. ഷീജ പറഞ്ഞു. ഇതിന് പുറമെ മഴക്കാലക്കെടുതി വിലയിരുത്താന്‍ എട്ട് വില്ലേജുകളില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതായും തഹസില്‍ദാര്‍ വ്യക്തമാക്കി.
തഹസില്‍ദാര്‍ എസ്. ഷീജയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി. ഹസീബലി അക്ബര്‍, റവന്യൂ ഇന്‍സ്പെക്ടര്‍ ബി. രാജേഷ്, സീനിയര്‍ ക്ലർക്കുമാരായ എം. രവീന്ദ്രന്, കെ. അബ്ദുൽ ഗഫൂര്‍, മംഗലം വില്ലേജ് ഓഫിസര്‍ ജെ. തരുണ്‍, വില്ലേജ് അസിസ്റ്റന്റ് രാജേഷ്, ടി.ഡി.ആര്.എഫ് അംഗം ഷാഹിദ് എന്നിവരും സന്ദർശനത്തിൽ സംബന്ധിച്ചു.
തിരൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പുല്ലൂര്‍ കൂത്തുപറമ്പ് മൂരിത്തോട് കരകവിഞ്ഞൊഴുകി. തുടർന്ന് സമീപത്തുള്ള വീടുകളിലേക്ക് വെള്ളം കയറി. കെ.പി. നിഷ, പൊയ്ലിശ്ശേരി കുഞ്ഞിമുഹമ്മദ്, താണിക്കാട്ട് മിസ് രിയ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. മഴ തുടരുകയാണങ്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏഴൂര്‍ പുഴയിലെ നീരൊഴുക്കിന് തടസ്സമായ കുളവാഴകള്‍ കൗണ്‍സിലര്‍ മിര്‍ഷാദ് പാറയിലിന്റെ നേതൃത്വത്തില്‍ കരയിലേക്ക് മാറ്റി ഒഴുക്ക്
സുഗമമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.