റോഡ് സുരക്ഷ: തരംഗമായി മോട്ടോർ വാഹന വകുപ്പ് വിഡിയോ
text_fieldsതിരൂരങ്ങാടി: മോട്ടോർ വാഹന വകുപ്പിെൻറ സോഷ്യൽ മീഡിയ പ്രവർത്തനം തരംഗമാകുന്നു. ഒറ്റ ദിവസം കൊണ്ട് 10 ലക്ഷത്തിലേറെ പേരാണ് മഴക്കാല റോഡ് സുരക്ഷയെ കുറിച്ച ഹൈഡ്രോ പ്ലേനിങ് മുന്നറിയിപ്പ് വിഡിയോ കണ്ടത്.
വെള്ളം കെട്ടിനിൽക്കുന്ന റോഡിലൂടെ ഓടിക്കുമ്പോൾ വാഹന നിയന്ത്രണം പൂർണമായി നഷ്ടമാകുന്ന അപകടകരമായ പ്രതിഭാസം ലളിതമായി മനസ്സിലാകുന്ന രീതിയിൽ വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ദിലീപ് കുമാർ, അരുൺ കുമാർ, നജീബ് എന്നിവരും സി-ഡിറ്റിലെ സുധീറും ചേർന്നാണ് അക്വാ പ്ലാനിങ് വിഡിയോ തയാറാക്കിയത്.
മോട്ടോർ വാഹന വകുപ്പിെൻറ അറിയിപ്പുകളും റോഡ് സുരക്ഷാ സന്ദേശങ്ങളും റോഡ് നിയമങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ട് ലോക് ഡൗൺ കാലത്താണ് വകുപ്പ് മീഡിയ സെൽ രൂപവത്കരിച്ച് പ്രവർത്തനം ഊർജിതപ്പെടുത്തിയത്.
വാഹന ഉപയോഗത്തിലെ തെറ്റായ പ്രവണതകളെ വിമർശിക്കുന്ന ട്രോളുകളും സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലുള്ള ആധികാരികമായ േബ്ലാഗുകളും വിഡിയോകളും ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
സർക്കാറിൽനിന്ന് സാമ്പത്തിക സഹായമില്ലാതെ, സായാഹ്നങ്ങളിലും രാത്രിയും ഇരുന്നാണ് മോട്ടോർ വാഹന വകുപ്പിലെ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥർ വിജയഗാഥ തീർക്കുന്നത്.
വിരമിച്ച ചില ജീവനക്കാരും മീഡിയ സെല്ലിെൻറ പ്രവർത്തനത്തിൽ സജീവപങ്കാളിത്തം വഹിക്കുന്നു. കോവിഡ് കാലത്ത് റോഡ് സുരക്ഷ പരിശീലന പരിപാടികൾ സാധ്യമല്ലാതെവന്നപ്പോഴാണ് സമൂഹമാധ്യങ്ങളുടെ സാധ്യത തേടിയതെന്ന് മീഡിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എൻഫോഴ്സ്മെൻറ് ജില്ല ആർ.ടി.ഒ ടി.ജി. ഗോകുലും മലപ്പുറം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ്കുമാറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.