പുഞ്ചിരിച്ച്, കണ്ണുനിറഞ്ഞ്
text_fieldsതിരൂരങ്ങാടി: പുതിയ അധ്യായനവർഷത്തിന് തുടക്കം കുറിച്ച് അംഗൻവാടികളിൽ കുരുന്നുകളെ വരവേറ്റ് പ്രവേശനോത്സവം നടന്നു. തിരൂരങ്ങാടി നഗരസഭയിലെ ദാറുൽ ഹുദാ നെച്ചിമണ്ണിൽ റോഡിലെ മൂഴിക്കൽ 110ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം ഡിവിഷൻ കൗൺസിലർ വി.വി. ആയിശുമ്മു ഉദ്ഘാടനം ചെയ്തു. ലൈല, കെ.പി. ഹബീബ് റഹ്മാൻ, സി.പി. അൻവർ സാദാത്, കെ.പി. ഫൈസൽ, സുഹൈൽ ഹുദവി, സുലൈഖ, മറിയാമു പാലത്തിങ്ങൽ എന്നിവർ സംബന്ധിച്ചു.
തിരൂരങ്ങാടി: ചെമ്മാട് 82ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം നടന്നു. കൗൺസിലർ വി.വി. ആയിശുമ്മു, ബേബി ടീച്ചർ, എം.എൻ. മൊയ്ദീൻ, എം.എൻ. ഷഫീഖ്, ഇസ്മായിൽ, ഭാരതി ടീച്ചർ എന്നിവർ സംബന്ധിച്ചു.
തിരൂരങ്ങാടി: മൂന്നിയൂർ കളത്തിങ്ങൽ പാറ 143ാം നമ്പർ അംഗൻവാടി പ്രവേശനോൽസവം വാർഡംഗം എൻ.എം.റഫീഖ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് കളത്തിങ്ങൽപാറ അധ്യക്ഷത വഹിച്ചു. വി.പി.ചെറീദ്, ആലിബാവ വി.പി. മുജീബ്, ചിറക്കൽ ഹസ്സൻ, കല്ലാക്കൻ കുഞ്ഞ, എൻ.സമീർ, അംഗൻവാടി വർക്കർ മഞ്ജുള, സി.സക്കീർ എന്നിവർ സംബന്ധിച്ചു
ചേലേമ്പ്ര: പഞ്ചായത്തുതല അംഗൻവാടി പ്രവേശനോത്സവം കുറ്റിപറമ്പ് അംഗൻവാടിയിൽ പ്രസിഡന്റ് എ.പി. ജമീല ഉദ്ഘാടനം ചെയ്തു. മുഴുവൻ കുട്ടികൾക്കും ജലജീവൻ മിഷൻ സ്പോൺസർ ചെയ്ത ബാഗ്, പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വാട്ടർ പ്യൂരിഫയർ, നാട്ടുകാരുടെ സംഭാവനയായ പഠന കിറ്റ് എന്നിവ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് അധ്യക്ഷത വഹിച്ചു.
എ.ആർ നഗർ: അറിവിൻ മുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകൾക്ക് വരവേൽപ് നൽകി എ.ആർ നഗർ പഞ്ചായത്ത് കുറ്റൂർ നോർത്ത് അംഗൻവാടി.
പ്രവേശനോത്സവവും മുൻ വിദ്യാർഥികൾക്കുള്ള യാത്രയയപ്പും വാർഡ് അംഗം ആച്ചുമ്മകുട്ടി ഉദ്ഘാടനം ചെയ്തു. അരീക്കൻ കുഞ്ഞിമുഹമ്മ അധ്യക്ഷത വഹിച്ചു. അധ്യാപിക ശ്രീജ, കെ.എം. കുഞ്ഞാലൻ, വി.ടി. ഇക്ബാൽ, പാവിൽ അഷ്റഫ്, സുമതി, അരീക്കൻ കുഞ്ഞിമുഹമ്മദ്, കെ.സി. സലീം, അബ്ദുൽ റസാഖ്, പള്ളിയാളി അലവി, കെ. സി മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. കുറ്റൂർ നോർത്ത് ഷറഫിയ സാംസ്കാരിക കൂട്ടായ്മ, നാസ്ക് ക്ലബ് നിലപ്പറമ്പ് എന്നിവർ വിവിധ ഉപഹാരം കുട്ടികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.