തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ബ്ലോക്കും ഐ.സി.യുവും ഒരുക്കുന്നു
text_fieldsതിരൂരങ്ങാടിതിരൂരങ്ങാടി: കോവിഡ് മൂന്നാം തരംഗം നേരിടാൻ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ബ്ലോക്കും ഐ.സി.യുവും ഒരുക്കുന്നു. മൂന്നാം തരംഗം കുട്ടികളിലേക്ക് കൂടുതൽ വ്യാപിക്കുമെന്ന പഠനറിപ്പോർട്ട് മുൻനിർത്തിയാണ് ആരോഗ്യവകുപ്പ് ഇവയൊരുക്കാൻ നിർദേശം നൽകിയത്. കുട്ടികൾക്കായുള്ള ബ്ലോക്കിെൻറ പണി ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
181 ബെഡിലേക്ക് കോവിഡ് കിടത്തിചികിത്സ വിപുലീകരിച്ചിരുന്നു. കുട്ടികൾക്ക് പ്രത്യേക ബ്ലോക്കും ഐ.സി.യുവും ഒരുക്കണമെന്നാണ് ആരോഗ്യ വകുപ്പിെൻറ നിർദേശം. ഇതിെൻറ അടിസ്ഥാനത്തിൽ കുട്ടികളുടെയും സ്ത്രീകളുടെയും ബ്ലോക്കിലെ ഒന്നാം നിലയിലെ 54 ബെഡാണ് കുട്ടികൾക്ക് വേണ്ടിയുള്ള ബ്ലോക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇവിടെ തന്നെ 10 കിടക്കകളോടുകൂടിയ ഐ.സി.യുവും ഒരുക്കുന്നുണ്ട്.
ഏകീകൃത ഓക്സിജൻ സിസ്റ്റത്തിലാവും കുട്ടികളുടെ കോവിഡ് ബ്ലോക്കും പ്രവർത്തിക്കുക. ഇവയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. മുതിർന്നവർക്കായി 127 ബെഡും കുട്ടികൾക്കായി 54 ബെഡും താലൂക്ക് ആശുപത്രിയിൽ ഉണ്ടാവും. നേരത്തെ അഞ്ച് വെൻറിലേറ്റർ ഉൾപ്പെട്ട ഐ.സി.യു പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ ബ്ലോക്ക് നാല് ദിവസത്തിനകം പ്രവർത്തന സജ്ജമാവും. എൻ.ആർ.എച്ച്.എം ഫണ്ട് ഉപയോഗിച്ചാണ് കുട്ടികളുടെ കോവിഡ് ബ്ലോക്ക് ഒരുക്കുന്നത്.
കോവിഡ് ഇതര ഐ.പി നിര്‍ത്തിയത് ജില്ല ആരോഗ്യ വകുപ്പ് ഉത്തരവ് പ്രകാരമെന്ന് സൂപ്രണ്ട്
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ കോവിഡ് ഇതര ഐ.പി നിര്‍ത്തിയതില്‍ വിശദീകരണവുമായി സൂപ്രണ്ട്. ജില്ല ആരോഗ്യ വകുപ്പിെൻറയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദേശപ്രകാരമാണ് ഐ.പിയില്‍ ക്രമീകരണങ്ങള്‍ വരുത്തിയതെന്നാണ് സൂപ്രണ്ട് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖിന് നല്കിയ മറുപടി കത്തില്‍ പറയുന്നത്.
താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടത്തില്‍ ഏപ്രില്‍ 25 മുതലാണ് കോവിഡിന് മാത്രമായി ചികിത്സ തുടങ്ങുന്നത്. രണ്ടും മൂന്നും നിലകളിലായിരുന്നു ആദ്യം കോവിഡ് ചികിത്സക്ക് സൗകര്യമൊരുക്കിയത്. രോഗികളുടെ ബാഹുല്യം കാരണം ഒന്നാംനില കൂടി ഉപയോഗപ്പെടുത്തി. ആശുപത്രിയിൽ ആകെയുള്ള 220 കിടക്കകളില്‍ അഞ്ച് ഐ.സി.യു വെൻറിലേറ്ററടക്കം 181 കിടക്കകള്‍ കോവിഡ് രോഗികള്‍ക്കും 39 എണ്ണം മറ്റു ഐ.പികള്‍ക്ക് വേണ്ടിയും മാറ്റിവെച്ചിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നില്ലെങ്കില്‍ കോവിഡ് ഇതര രോഗികളെ കിടത്താനായി ഇപ്പോള്‍ ലാബ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിെൻറ മുകളിലും താഴത്തെ നിലയിലെ ബാക്കിയുള്ള ഭാഗവും അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ആവശ്യമായ ജീവനക്കാരെ ലഭിക്കുന്ന മുറക്ക് ഉപയോഗിക്കാവുന്നതാണ്.
കോവിഡുമായി ബന്ധപ്പെട്ട ചികിത്സ ക്രമീകരണങ്ങള്‍ മാറ്റണമെങ്കില്‍ ജില്ല മെഡിക്കല്‍ ഓഫിസറുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഉത്തരവുകള്‍ ആവശ്യമാണെന്നും സൂപ്രണ്ട് നല്കിയ കത്തിൽ പറയുന്നു. എന്നാല്‍, കോവിഡ് ഇതര ഐ.പിക്കായി മാറ്റിവെച്ചു എന്ന് പറയുന്ന 39 കിടക്കകള്‍ ലേബര്‍ റൂമിലേതും പാലിയേറ്റിവ് കെയറിലേതുമാണ്. കോവിഡ് ഇതര ചികിത്സക്കായി മാത്രം 31 ഡോക്ടര്‍മാരും 55 നഴ്സുമാരുമുണ്ട്. ആശുപത്രിയിലെ നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്.
എന്നിട്ടും കോവിഡ് ഇതര കിടത്തിച്ചികിത്സ നിഷേധിക്കുന്നത് അനീതിയാണെന്നും ആരോഗ്യ വകുപ്പ് അനുമതി നൽകിയാൽ താലൂക്ക് ആശുപത്രിയിൽ എല്ലാ സൗകര്യവും ഒരുക്കി നൽകാൻ നഗരസഭ തയാറാണെന്നും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.