തിരൂരങ്ങാടി താലൂക്ക് ആശുപത്രി; ഡോക്ടര്‍മാർ 36, ബുധനാഴ്ച ജോലിയില്‍ ഒമ്പതുപേര്‍ മാത്രം
text_fieldsതിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ മൊത്തം 36 ഡോക്ടര്‍മാരുണ്ടെങ്കിലും അധിക ദിവസങ്ങളിലും ജോലിയില്‍ ഹാജരാകുന്നത് പത്തില്‍ താഴെ പേര് മാത്രമെന്ന് ആക്ഷേപം.ബുധനാഴ്ച ഒമ്പതുപേര്‍ മാത്രമാണ് ജോലിയിലുണ്ടായിരുന്നത്. കോവിഡ് ഒ.പിയില്‍ രണ്ട്, ഡെൻറൽ ഒ.പി ഒന്ന്, ജനറല്‍ വിഭാഗം രണ്ട്, കാഷ്വൽറ്റി രണ്ട്, ഡ്യൂട്ടി എം.ഒ രണ്ട് എന്നിങ്ങനെയാണ് ആശുപത്രിയുടെ ഒ.പി ബ്ലോക്കില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിച്ച ബോര്‍ഡിലുള്ള ഡോക്ടര്‍മാര്‍.
നിലവില്‍ കോവിഡ് ചികിത്സക്കായി പത്ത് ഡോക്ടര്‍മാര്‍, ഗൈനക്കോളജി -നാല്, കുട്ടികളുടെ വിഭാഗം -മൂന്ന്, എല്ല് വിഭാഗം -രണ്ട്, ഇ.എന്‍.ടി -ഒന്ന്, ത്വക്ക് -ഒന്ന്, സര്ജന് -ഒന്ന്, ഫിസിഷ്യന്‍ -ഒന്ന്, അനസ്ത്യേഷ്യ -ഒന്ന്, മാനോരോഗം -ഒന്ന്, പല്ല് -രണ്ട്, കണ്ണ് -ഒന്ന്, കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫിസേഴ്സ് -നാല്, അസി. സര്ജന് അന്‍ഡ് ആര്.എം.ഒ -അഞ്ച് എന്നിങ്ങനെയാണ് ഡോക്ടര്‍മാരുള്ളത്. പുറമെ എൻ.ആർ.എച്ച്.എം വഴിയും നഗരസഭ നിയമിച്ച ഡോക്ടർമാർ വേറെയും. ബുധനാഴ്ച സ്പെഷലിസ്റ്റ് ഒ.പിയിൽ ഉണ്ടായിരുന്നത് ഡെൻറൽ വിഭാഗം ഡോക്ടർ മാത്രം.
ഇവിടെ 2018, 2019 വര്‍ഷങ്ങളില്‍ പത്ത് ലക്ഷത്തിന് മുകളിലായിരുന്നു ഒ.പി. കോവിഡിനൊപ്പം ആശുപത്രി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും കെടുകാര്യസ്ഥത കൂടിയായതോടെ ആളുകൾ ഇവിടേക്ക് എത്താതായി. ദിവസക്കൂലി ഇനത്തില്‍ ആശുപത്രിയിൽ ജോലി ചെയ്യുന്നവര്‍ക്ക് എച്ച്.എം.സിയില്‍ നിന്നായിരുന്നു ശമ്പളം നല്‍കിയിരുന്നത്. ഒ.പി ടിക്കറ്റിലും മറ്റും വരുമാനം നിലച്ചതോടെ നിത്യച്ചെലവിന് പോലും പണമില്ലെന്നാണ് പരാതിയുമായി എത്തുന്നവരോട് ആശുപത്രി അധികൃതര്‍ പറയുന്നത്. ആകെയുള്ള നേതൃവിഭാഗം ഡോക്ടർക്കാണ് താലൂക്ക് ആശുപത്രി സൂപ്രണ്ടിെൻറ ചുമതല. സ്ഥിരമായി സൂപ്രണ്ടില്ലാതായിട്ട് ഒരുവർഷം പിന്നിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.