തിരൂരങ്ങാടിയിലെ ചെറുത്ത് നിൽപ്പിെൻറ ഓർമകൾ നൂറാം വർഷത്തിലേക്ക്
text_fieldsതിരൂരങ്ങാടി: 1921 കാലഘട്ടത്തിലെ മലബാർ സമരത്തിെൻറ ആസ്ഥാന കേന്ദ്രമായിരുന്ന തിരൂരങ്ങാടിയിലെ ചെറുത്ത് നിൽപ്പിെൻറ ഓർമകൾ നൂറാം വാർഷികത്തിലേക്ക്.
ബ്രിട്ടീഷ് വാഴ്ചക്കെതിരെ ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിെൻറ മുന്നണിപ്പോരാളികൾ പോരാട്ടത്തിനിറങ്ങിയപ്പോൾ, മലബാർ ചരിത്രത്തിൽ ഇടം നേടിയ പോരാട്ടങ്ങൾക്കും ചെറുത്തുനിൽപ്പുകൾക്കും തിരൂരങ്ങാടി സാക്ഷ്യം വഹിച്ചു.
അന്ന് നടന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് അസി. പൊലീസ് സുപ്രണ്ടായിരുന്ന വില്യം ജോൺ ഡെങ്കൺ റൗലെയുടെയും വില്യം റൂഥർഫൂഡ് മുഷേത് ജോൺഷണിെൻറയും ശവകുടീരം ഇന്നും ഹജൂർ കച്ചേരിക്കു മുന്നിൽ കമ്പിവേലിക്കെട്ടിനുള്ളിൽ സംരക്ഷിക്കുന്നുണ്ട്.
തിരൂരങ്ങാടി ചന്തപ്പടിയിലും ബ്രിട്ടീഷ് പട്ടാളക്കാരുടെ കല്ലറകളുണ്ട്. അന്നത്തെ ബ്രിട്ടീഷ് പൊലീസിെൻറ ക്യാമ്പ് ഓഫസായി പ്രവർത്തിച്ചിരുന്ന ഹജൂർ കച്ചേരി കെട്ടിടമാണ് അടുത്ത കാലം വരെ തിരൂരങ്ങാടി താലൂക്ക് ഓഫിസായി പ്രവർത്തിച്ചിരുന്നത്.
വീര പോരാട്ടങ്ങൾക്ക് സാക്ഷിയായ തിരൂരങ്ങാടിയുടെ ചരിത്രശേഷിപ്പുകൾ പലതും കലഹരണപ്പെട്ടുപോയി. ഹജൂർ കച്ചേരിക്കുള്ളിലെ ജയിലറകളിലും മറ്റും ഇന്നും ശേഷിപ്പുകളായി നിലനിൽക്കുന്നുണ്ട്. ചന്തപ്പടിയിലുള്ള കമ്യൂണിറ്റി ഹാളും അടുത്ത കാലത്തു നിർമിച്ച കവാടവും മാത്രമാണ് രക്തസാക്ഷികൾക്കുള്ള ഏക സ്മാരകം. ഹജൂർ കച്ചേരി കെട്ടിടം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് ജില്ല പൈതൃകമ്യൂസിയമാക്കി നിലനിർത്തുന്നതിനുള്ള പ്രാരംഭനടപടികൾ നേരത്തെ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തികൾ തുടങ്ങാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.