താലൂക്ക് ആശുപത്രി ജനറല്‍ മെഡിസിന് വിഭാഗത്തില്‍ ഡോക്ടറെ നിയമിക്കണമെന്ന്
text_fieldsതിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ ജനറല്‍ മെഡിസിന് വിഭാഗത്തില്‍ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി നിവേദനം നല്കി. കെ.പി.എ. മജീദ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഡി.എം.ഒ രേണുകക്ക് മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ. റസാഖാണ് നിവേദനം കൈമാറിയത്.
ദിനേന രണ്ടായിരത്തിലേറെ ഒ.പി നടക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആഴ്ചകളോളമായി ജനറല്‍ മെഡിസിന് വിഭാഗത്തില്‍ ഡോക്ടര്‍മാരില്ല. നേരത്തേ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഒരാൾ പോലും ഇല്ലാത്ത അവസ്തയാണ്. പ്രതിഷേധമുയര്‍ന്നപ്പോള്‍ താല്‍ക്കാലികമായി വര്‍ക്ക് അറേഞ്ചില്‍ ഒരാളെ നിയമിച്ചിട്ടുണ്ട്. അവരും ഇടക്ക് മാത്രം വരുന്ന അവസ്ഥയാണ്. ഇതുകാരണം ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ താളംതെറ്റിയ അവസ്ഥയാണ്. അഡ്മിറ്റ് നടക്കുന്നില്ല.
രണ്ട് ദിവസത്തിനകം പുതിയ ഒരു ഡോക്ടറെ ജനറല്‍ മെഡിസിന് വിഭാഗത്തില്‍ നിയമിക്കുമെന്ന് എം.എല്‍എയുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിന് ഡി.എം.ഒ ഉറപ്പ് നല്കി.
നിവേദന സംഘത്തില്‍ യൂത്ത്ലീഗ് ജില്ല സെക്രട്ടറി ഷരീഫ് വടക്കയില്‍, അമ്മാറമ്പത്ത് ഉസ്മാന്, പി.ടി. സലാഹ്, പി.എം. സാലിം, പി.പി. ഷാഹുല്‍ ഹമീദ്, ഉസ്മാന് കാച്ചടി, റിയാസ് തോട്ടുങ്ങല്‍, സി.കെ. മുനീര്‍, ഷരീഫ് പുതുപറമ്പ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.