സിവിൽ സ്റ്റേഷനിലെ അന്വേഷണ കൗണ്ടർ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങൾ
text_fieldsതിരൂരങ്ങാടി: താലൂക്ക് ആസ്ഥാനമായ ചെമ്മാട് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലെ അന്വേഷണ കൗണ്ടറിന് പൂട്ട് വീണിട്ട് മാസങ്ങളായി. നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലെത്തുന്ന ജനങ്ങൾക്ക് സഹായകമാവുന്ന തരത്തിൽ ആയിരുന്നു കൗണ്ടർ ഇട്ടിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ അടക്കം ഒരുക്കി ആയിരുന്നു കൗണ്ടർ ഉദ്ഘാടനം ചെയ്തത്.
എന്നിട്ടും ഇതുവരെയായിട്ടും അടഞ്ഞു കിടക്കുകയാണ്. നിരവധി സേവനങ്ങൾക്ക് വരുന്നവർക്ക് തങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളുടെ ഓഫിസ് ഏത് നിലയിലാണെന്ന് അറിയാതെ അഞ്ച് നിലകളുള്ള മിനി സിവിൽ സ്റ്റേഷൻ കയറിയിറങ്ങുകയാണ്. വയോജനങ്ങൾ അടക്കം ഇതിൽ കടുത്ത പ്രയാസം നേരിടുന്നുണ്ട്. താഴത്തെ നിലയിൽ തഹസിൽദാർ ഓഫിസിനോട് ചേർന്നാണ് കൗണ്ടർ.
കൗണ്ടർ പ്രവർത്തിക്കാത്തതിനാൽ പലർക്കും മികച്ച സേവനം കിട്ടാതെ പരാതിപ്പെട്ട് പോകുന്ന സ്ഥിതിയുണ്ട്. കൗണ്ടർ ഉടൻ പ്രാവർത്തികമാക്കുമെന്ന് പ്രതീക്ഷയിലാണ് പൊതുജനം. അന്വേഷണ കൗണ്ടർ ഉടൻ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി നഗരസഭ ഡിവിഷൻ കൗൺസിലർ കക്കടവത്ത് അഹമ്മദ് കുട്ടി തഹസിൽദാർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.