വോട്ടുയന്ത്രം തകരാറിലായി; തിരൂരങ്ങാടി ഡിവിഷനിൽ റീപോളിങ് നാളെ
text_fieldsതിരൂരങ്ങാടി: നഗരസഭയിലെ 34ാം ഡിവിഷനിൽ വോട്ടു യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെണ്ണൽ മണിക്കൂറുകളോളം വൈകി. തിരൂരങ്ങാടി ഓറിയൻറൽ ഹൈസ്‌കൂളിലെ ഒന്നാം നമ്പർ ടേബിളിൽ ഈ ഡിവിഷനിലെ വോട്ട് എണ്ണാൻ രാവിലെ പത്തിനാണ് മെഷീൻ എത്തിച്ചത്. എന്നാൽ, ഓപൺ ചെയ്യാനായില്ല.
ഓരോ ഡിവിഷനുകൾ എണ്ണിത്തീർന്ന് 34ൽ എത്തിയപ്പോഴാണ് യന്ത്രം പ്രവർത്തിക്കാതിരുന്നത്. ഉദ്യോഗസ്ഥർ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കൊണ്ടോട്ടിയിലായിരുന്ന മെക്കാനിക്കൽ എൻജിനീയറെ വരുത്തിയിട്ടും ശരിയായില്ല. പിന്നീട് ഉച്ചക്ക് ശേഷം മറ്റൊരു മെഷീൻ എത്തിച്ച് ചിപ്പ് മാറ്റിനോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.
തുടർന്ന് വെള്ളിയാഴ്ച ഡിവിഷനിൽ റീ പോളിങ് നടത്താൻ തീരുമാനിച്ചു. ജാഫർ കുന്നത്തേരി (മുസ്ലിം ലീഗ്), രവീന്ദ്രൻ (ബി.ജെ.പി), അബ്ദുറഷീദ് തച്ചറപടിക്കൽ (സ്വത.) എന്നിവരാണ് ഇവിടെ മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.