വയലിലെ വെള്ളക്കെട്ടിൽനിന്ന് മാലിന്യം നീക്കി യുവാക്കൾ
text_fieldsതിരൂരങ്ങാടി: പരിസ്ഥിതിസംരക്ഷണത്തിെൻറ ഭാഗമായി വയലിലെ വെള്ളക്കെട്ടിൽനിന്ന് മാലിന്യം നീക്കി യുവാക്കൾ. താഴെചിന യൂത്ത് ക്ലബിെൻറ നേതൃത്വത്തിൽ ഏക്കർകണക്കിന് വ്യാപിച്ചുകിടക്കുന്ന ചെറുമുക്ക് പള്ളിക്കത്തായം വെഞ്ചാലി വയലിലെ വെള്ളക്കെട്ടിൽ പൊങ്ങിക്കിടന്നിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് യുവാക്കൾ നീക്കംചെയ്തത്. ആയിരത്തിലധികം പ്ലാസ്റ്റിക് ബോട്ടിലുകൾ പുനരുപയോഗത്തിനായി ശേഖരിച്ചു.
യൂത്ത് ക്ലബിെൻറ മുപ്പതോളം അംഗങ്ങൾ നഗരസഭയുടെ സഹകരണത്തോടെ ജെ.എച്ച്.ഐ അൻവറിെൻറ നേതൃത്വത്തിലാണ് തോണികളിലും മറ്റുമായി മാലിന്യം ശേഖരിച്ചത്. നാട്ടുകാർക്ക് പുറമേ വിവിധ സ്ഥലങ്ങളിൽനിന്ന് കളിക്കാൻ വരുന്നവരും വാഹന യാത്രക്കാരുമാണ് മാലിന്യം വയലിൽ നിക്ഷേപിക്കുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ വെള്ളം ഉയരുന്നതോടെ ഒഴുകിയെത്തും. ബോട്ടിലുകൾക്ക് പുറമേ ചെരിപ്പ്, തെർമോകോൾ, കവറുകൾ, നാപ്കിൻ വേസ്റ്റുകൾ തുടങ്ങിയവ ധാരാളമായി കാണപ്പെടുന്നുണ്ട്.
അനാവശ്യ പ്ലാസ്റ്റിക് ഉപയോഗവും അലക്ഷ്യമായ സംസ്കരണവും പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു. ഇവ ഇല്ലാതാക്കുകയാണ് തിരൂരങ്ങാടി കേന്ദ്രീകരിച്ച് സാമൂഹികസേവന പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിവരുന്ന യുവാക്കളുടെ കൂട്ടായ്മയായ താഴെചിന യൂത്ത് ക്ലബ് പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.