കടലുണ്ടിപ്പുഴയിൽ ജലനിരപ്പുയരുന്നു; പ്രളയഭീതിയിൽ പ്രദേശവാസികൾ
text_fieldsതിരൂരങ്ങാടി: കാലവർഷം ശക്തമായതോടെ കടലുണ്ടിപ്പുഴയിൽ ജലനിരപ്പുയരുന്നു. ഇതോടെ പ്രളയഭയത്തിലാണ് പ്രദേശവാസികൾ. പുഴയിൽ വതോതിൽ വെള്ളമുയർന്നു. താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. തിരൂരങ്ങാടി പുളിഞ്ഞിലത്ത് പാടത്ത് 50 ഓളം വീടുകളിൽ വെള്ളം കയറി. 20ഓളം വീടുകളിൽ ഏത് നിമിഷവും വെള്ളംകയറുന്ന അവസ്ഥയിലാണ്.
തിരൂരങ്ങാടി കൂരിയാട് മാതാട് ഗതാഗതം തടസ്സപ്പെട്ടു. പനമ്പുഴ പ്രദേശത്ത് 10 വീടുകളിൽ വെള്ളംകയറി.നിരവധി വീടുകളിൽ ഏതുനിമിഷവും വെള്ളം കയറുമെന്ന സഹചര്യമാണ്. കൂരിയാട് പനമ്പുഴ റോഡിലേക്ക് കടലുണ്ടിപ്പുഴയിൽനിന്ന് വെള്ളം കയറി തുടങ്ങി.
എ.ആര് നഗറില്‍നിന്ന് പാക്കടപ്പുറായയിലേക്കുള്ള ഫസലിയ റോഡിലും വെന്നിയൂര്‍ പെരുമ്പുഴ ഭാഗത്ത് പെരുമ്പുഴ പുതുപ്പറമ്പ് റോഡില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. തിരൂരങ്ങാടി, മമ്പുറം, വെട്ടം, എം.എൻ കോളനിയിൽ നാലുവീടുകളിലേക്ക് വെള്ളംകയറി. പാലത്തിങ്ങലെയും ന്യൂകട്ടിലെയും പാലങ്ങളിൽ കുടുങ്ങിക്കിടന്ന മാലിന്യം നീക്കം ചെയ്തതോടെ വെള്ളം അതിവേഗത്തിൽ ഒഴുകിപ്പോകുന്നത് ആശ്വാസം നൽകുന്നുണ്ടെങ്കിലും മഴ ശക്തിപ്രാപിക്കുന്നതും കടലുണ്ടിപ്പുഴയിൽ ജലനിരപ്പുയരുന്നതും ജനങ്ങൾ പ്രളയഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.