വെള്ളക്ഷാമം; കൊടിഞ്ഞി തിരുത്തിയിൽ ആയിരം ഏക്കര്‍ പുഞ്ചകൃഷി നശിക്കുന്നു
text_fieldsതിരൂരങ്ങാടി: ജലക്ഷാമം കാരണം കൊടിഞ്ഞി തിരുത്തിയിൽ ആയിരത്തിലേറെ ഏക്കര്‍ പുഞ്ചകൃഷി കരിഞ്ഞുണങ്ങുന്നു. 1200 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പാടശേഖരത്തിലെ കതിരിട്ട നെല്ലുകളാണ് നശിക്കുന്നത്. കൃഷിയിടത്തില്‍ ജലമെത്തിക്കാൻ കർഷകർ പല ഓഫിസുകളും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ജലക്ഷാമം മുന്നില്‍കണ്ട കര്‍ഷകര്‍ 120 ദിവസം കൊണ്ട് മൂപ്പെത്തുന്ന ത്രിവേണി വിത്താണ് ഇറക്കിയിരുന്നത്.സാധാരണ 160 ദിവസം മൂപ്പുള്ള ഉമ വിത്താണ് ഇറക്കാറുള്ളത്. കൃഷിയിറക്കി 40 മുതല്‍ 90 ദിവസം വരെ എത്തിയവരുണ്ട്. കണ്ണമ്പള്ളി ചന്ദ്രന്‍, ഒടിയില്‍ പീച്ചു, കണ്ണമ്പള്ളി ബാബു, കണ്ണമ്പള്ളി ഗണേശന്‍, കടവത്ത് മുഹമ്മദ് കുട്ടി, കാരാംകുണ്ടില്‍ ലത്തീഫ്, കുഴിക്കാട്ടില്‍ അബ്ദുല്‍ കരീം, വെളുത്തംവീട്ടില്‍ അക്ബര്‍, പാലപ്പുറ അഹമ്മദ്, കുണ്ടുവായി ഇബ്രാഹീം, വി.കെ. ആലി ഹാജി, കുന്നത്തേരി മൊയ്തീന്‍കുട്ടി, സി.കെ. അബ്ദു, കെ.കെ. അബ്ദുല്ല, കെ. ഖാദര്‍, പി.കെ. ഷമീര്‍, പാലക്കാട്ട് ഹൈദ്രു, മുസ്തഫ തുടങ്ങിയ കര്‍ഷകരുടെ കൃഷിയാണ് നശിക്കുന്നത്. ഇതില്‍ പലരുടെയും കൃഷിയിടം വിണ്ടുകീറിയ നിലയിലാണ്.
വായ്പയെടുത്തും വീടും പറമ്പും പണയപ്പെടുത്തിയുമാണ് പലരും കൃഷിയിറക്കിയത്. ബാക്കിക്കയം തടയണ തുറക്കാത്തതും മോര്യാകാപ്പ് പദ്ധതി, വേലച്ചി തോട് നവീകരണം, വട്ടച്ചിറ പള്ളിക്കത്താഴം തോട് നവീകരണം, വളുക്കാംചിറ പോത്തുക്കുണ്ട് തോട് നവീകരണം എന്നീ പ്രവൃത്തികല്‍ പൂര്‍ത്തിയാക്കാത്തതുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കൃഷിയെ രക്ഷിക്കണമെങ്കില്‍ ബാക്കിക്കയം തുറക്കുകയല്ലാതെ മാർഗമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.