തിരൂരങ്ങാടി ആർ.ടി.ഒ ഓഫിസിനെതിരെ വ്യാപക പരാതി; വിജിലൻസും ടി.സി സ്ക്വാഡും പരിശോധന നടത്തിയിട്ടും ഉദ്യോഗസ്ഥർ പഴയപടി തന്നെ
text_fieldsതിരൂരങ്ങാടി: അനധികൃതമായി കൈവശംവെച്ച പണം വിജിലൻസ് വിഭാഗം പിടികൂടിയിട്ടും ഒരു മാറ്റങ്ങളും വരുത്താതെ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഓഫിസിലെ പല സേവനങ്ങൾക്കും അനധികൃതമായി പണം കൈപ്പറ്റുന്നതായാണ് ആരോപണം. കഴിഞ്ഞദിവസം അനധികൃതമായി പണം സൂക്ഷിച്ചതിന് തിരൂരങ്ങാടി ജോയൻറ് ആർ.ടി.ഒയെ വിജിലൻസ് വിഭാഗം പിടികൂടിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ട്രാൻസ്പോർട്ട് കമീഷണറുടെ സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തി വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. എന്നിട്ടും ഓഫിസിൽ ഇടനിലക്കാർ സജീവമാണ്.
വിജിലൻസ് വിഭാഗം പരിശോധന നടത്തിയശേഷം, അനധികൃതമായി ലഭിക്കുന്ന പണം പിരിച്ചെടുക്കാൻ വേണ്ടി ഒരു ഏജന്റിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇദ്ദേഹം ആഴ്ചയിലൊരിക്കൽ ഒന്നിച്ച് പണം പിരിച്ചെടുത്ത് ഉദ്യോഗസ്ഥരുടെ റൂമുകളിൽ എത്തിക്കുകയാണ് പതിവെന്ന് പറയപ്പെടുന്നു.
മുമ്പ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഇത്തരത്തിൽ പിരിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ഡ്രൈവിങ് സ്കൂൾ ഉടമയെ കോഴിച്ചെനയിനിന്ന് വിജിലൻസ് വിഭാഗം പിടികൂടിയിരുന്നു. അന്ന് വിജിലൻസ് വിഭാഗം പിടികൂടിയ വ്യക്തി വാടകക്കെടുത്ത ഗ്രൗണ്ടിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർ ഹെവി ടെസ്റ്റ് നടത്തുന്നത്.
അനാവശ്യമായി പണം പിരിക്കുന്നത് പല ഡ്രൈവർമാരും പറയാൻ മടിക്കുകയാണ്. പരാതിപ്പെട്ട് കഴിഞ്ഞാൽ റോഡിൽ വെച്ച് നിസ്സാര കാര്യങ്ങൾ പറഞ്ഞ് പിഴ ചുമത്തുമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.