വിരൽതുമ്പിൽ സുരക്ഷ നിർദേശങ്ങളുമായി മോട്ടോർ വകുപ്പ്
text_fieldsതിരൂരങ്ങാടി: ജില്ലയിൽ വാഹനാപകടങ്ങള്‍ നിത്യസംഭവമായതോടെ വിരൽതുമ്പിൽ സുരക്ഷ നിർദേശങ്ങളുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. വാഹനം സ്റ്റാർട്ട് ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ തന്നെ സുരക്ഷ നിർദേശങ്ങൾ കൺമുന്നിൽ പതിയുക എന്ന ലക്ഷ്യത്തോടെയാണ് കീചെയിന്‍ ബോധവത്കരണവുമായി തിരൂരങ്ങാടി ജോ. ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്‍റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ രംഗത്തെത്തിയത്.
വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് തിരൂരങ്ങാടി സമ്പ് ആര്‍.ടി.ഒ ഓഫിസിന് കീഴിലെ മുഴുവന്‍ ഡ്രൈവര്‍മാര്‍ക്കും ബോധവത്കരണ കീചെയിന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. 'ഓടിക്കുക ശ്രദ്ധയോടെ ജീവിക്കുക സന്തോഷത്തോടെ'എന്ന സന്ദേശമെഴുതിയ കീചെയിനാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയത്.
മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷക്ക് മുൻതൂക്കം നൽകിയത് മുതൽ ഹൃദയസ്പർശിയായ വേറിട്ട് നിൽകുന്ന സുരക്ഷ സന്ദേശങ്ങൾ ലഘുലേഖയായി വിവിധ കാലങ്ങളിൽ മാതൃകാപരമായ സന്ദേശമെത്തിച്ച് ഈ മേഖലയിൽ കഴിവുതെളിയിച്ച എം.പി. അബ്ദുൽ സുബൈർ തന്നെയാണ് ഇതിന്‍റെയും ഉപജ്ഞാതാവ്. ഇതിന്റെ ഉദ്ഘാടനം തിരൂരങ്ങാടി പ്രസ് ക്ലബ് അംഗങ്ങള്‍ നല്‍കി ജോ. ആര്‍.ടി.ഒ നിര്‍വഹിച്ചു. എം.വി.ഐ എം.കെ. പ്രമോദ് ശങ്കർ, എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, ടി. മുസ്തജാബ്, എൻ. ബിജു. പ്രസ് ക്ലബ് പ്രസിഡന്റ് യു.എ. റസാഖ്, സെക്രട്ടറി നിഷാദ്, ബാപ്പു തങ്ങള്‍, ഗഫൂര്‍ കക്കാട് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.