പരിമിതികളിലും തളരാതെ ഇവർ നാടിനെ മാലിന്യമുക്തമാക്കുന്നു
text_fieldsതിരൂരങ്ങാടി: തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ നിർമാർജ്ജന പദ്ധതിയായ ഹരിതകർമ പദ്ധതിക്ക് കീഴിൽ തിരൂരങ്ങാടി നഗരസഭയിൽ പ്രവർത്തിക്കുന്ന പതിനേഴ് വനിതകൾ കർമപഥത്തിൽ സജീവം.
39 ഡിവിഷനുകളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ച് വെഞ്ചാലിയിലെ സംസ്കരണ കേന്ദ്രത്തിൽ ദിവസവും എത്തിക്കുന്നത് ഇവരാണ്. വീടുകളിൽ നിന്ന് ലഭിക്കുന്ന യൂസർ ഫീയും നഗരസഭയിൽ നിന്നുള്ള വേതനവുമാണിവരുടെ വരുമാന മാർഗം.
വീടുകളിൽ നിന്ന് യഥാവിധി മാലിന്യം തരം തിരിക്കാത്തത് പ്രയാസം സൃഷിക്കുന്നതായി ഇവർ പറയുന്നു. വെഞ്ചാലിയിലെ സംസ്കരണ കേന്ദ്രത്തിന്റെയും തുമ്പൂർമുഴി എയറോബിക് പ്ലാന്റിന്റെയും മെല്ലെപ്പോക്ക് സമയബന്ധിതമായി ജോലി തീർക്കുന്നതിനെ ബാധിക്കുന്നതായും ഇവർ പറഞ്ഞു.
മാലിന്യം വീടുകളിൽ നിന്ന് സംസ്കരണ കേന്ദ്രത്തിലെത്തിക്കാൻ ഒരു വാഹനം മാത്രമുള്ളതും പ്രവൃത്തികളെ സാരമായി ബാധിക്കുന്നു. സമയബന്ധിതമായി മാലിന്യം ശേഖരിക്കാൻ കഴിയാത്തതിനാൽ വീടുകളിൽ നിന്ന് പരാതി ഉയരാറുണ്ട്.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നാടിനെ മാലിന്യമുക്തമാക്കാൻ പരിശ്രമിക്കുകയാണ് ഈ വനിതകൾ. പൂർണ പിന്തുണയുമായി നഗരസഭയും ആരോഗ്യവിഭാഗം ജീവനക്കാരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.