ഇങ്ങനെയാണിനി മലപ്പുറം
text_fieldsമലപ്പുറം: ജില്ലയിലെ മുഴുവന്‍ റവന്യു ഓഫിസുകളും സമ്പൂര്‍ണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നതിെൻറ പ്രഖ്യാപനം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മഞ്ചേരി വായ്പാറപ്പടി ഹില്‍ട്ടണ്‍ ഓഡിറ്റോറിയത്തില്‍ റവന്യു മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. ജില്ലയില്‍ രണ്ട് ആര്‍.ഡി.ഒ, ഏഴ് താലൂക്കുകള്‍, 138 വില്ലേജ് ഓഫിസുകള്‍, എട്ട് സ്പെഷ്യല്‍ റവന്യു ഓഫിസുകള്‍ എന്നിവ പൂര്‍ണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറി.
കേരള സ്റ്റേറ്റ് ഐ.ടി മിഷെൻററയും എന്‍.ഐ.സിയുടേയും ജില്ല റവന്യു ഐ.ടി സെല്ലിെൻറയും സഹകരണത്തോടെയാണ് ഇ-ഓഫിസ് ജില്ലയില്‍ നടപ്പാക്കിയത്. സംസ്ഥാനത്ത് ആദ്യമായി ഇ-ഓഫിസിലേക്ക് മാറിയ താലൂക്ക് ഏറനാടായിരുന്നു. ഇതോടെ ഓഫിസ് കടലാസ് രഹിതമാക്കാനും ഉദ്യോഗസ്ഥരുടെ മേശയ്ക്ക് മുമ്പിലെ ഫയല്‍ കൂമ്പാരങ്ങള്‍ ഒഴിവാക്കാനും കഴിഞ്ഞു. തപാല്‍ സൃഷ്ടിക്കല്‍, ഫയല്‍ സൃഷ്ടിക്കല്‍, ഫയല്‍ പ്രൊസസിങ്, ഫയലില്‍ നിന്ന് ഓര്‍ഡറുകള്‍ നല്‍കല്‍ എന്നിവയില്‍ തുടങ്ങി ഫയല്‍ നീക്കത്തിെൻറ എല്ലാ ഘട്ടവും ഇ-ഓഫിസിെൻറ ഭാഗമാകും. പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഫയല്‍ സ്റ്റാറ്റസ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അനായാസം ഇ-ഓഫിസിെൻറ വെബ് പോര്‍ട്ടല്‍ മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.